Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Saturday, June 12, 2010

അക്ക


വിശാലമായ പാടശേഖരത്തിന്റെ ഓരത്തുള്ള ഈ പാതയിലൂടെ വരുന്നതു രണ്ടാമത്തെ തവണയാണ്. ആദ്യസന്ദർശനത്തിൽ പൊടിനിറഞ്ഞ ചെമ്മൺപാതയായിരുന്നു. പിന്നീടു ടാറിങ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. പലയിടത്തും കരിങ്കൽ‌ചീളുകൾ തലനീട്ടി നിൽക്കുന്നു. ലംബമായി കൂർത്തുനിൽക്കുന്ന കല്ലുകളിൽ വണ്ടികയറാതെ സൂക്ഷിച്ചു ഓടിച്ചു. വഴിയരുകിലെ അടയാളങ്ങൾക്കു മാറ്റങ്ങൾ ഒന്നുമില്ല. മൈൽക്കുറ്റികൾ മാത്രം മുഖം മിനുക്കിയിട്ടുണ്ട്.

കട്ടിഗെനഹള്ളിയിൽ ആദ്യസന്ദർശനം നടത്തിയനാളിൽ ബാംഗ്ലൂർ നഗരത്തിൽ പുതുമുഖമായിരുന്നു. പലയിടത്തേക്കും യാത്രപോകുമ്പോൾ മുഖത്തു പരിഭ്രമം പരക്കും. അപരിചിതദേശത്തു പാലിക്കേണ്ട ചിട്ടവട്ടങ്ങളറിയാതെ റൂമിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതിന്റെ ഹാങ്ങോവറാകാം. അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം.

ബാംഗ്ലൂരിൽ എത്തിയശേഷം ആദ്യം പരിചയപ്പെട്ടതു അടുത്ത റൂമിലുള്ളവരെയാണ്. വർഷങ്ങളായി താമസിക്കുന്ന കൊട്ടാരക്കര സ്വദേശികൾ. കന്നഡഭാഷയും ദേശവും അവർക്കു നല്ലപോലെ പരിചിതം. കാരം‌ബോർഡിനു ചുറ്റുമിരുന്നു സമയം‌പോക്കുന്ന വിരസമായ ഒരുദിവസം ശ്രീജിത്ത് അപ്പോൾ തോന്നിയ ആശയം പറഞ്ഞു.

‘കട്ടിഗെനഹള്ളിയിൽ പോയി നാടൻകോഴിയും കപ്പയും വാങ്ങുക‘

പുഴുങ്ങിയ കപ്പയും കോഴിക്കറിയും. നല്ല വിഭവമാണ്. ബുദ്ധിമുട്ട് ഒന്നേയുള്ളൂ. സ്ഥലം ദൂരെയാണ്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശമായ ഹൊസക്കോട്ടെയിൽ‌നിന്നും കുറച്ചു ദൂരമുണ്ട്. ബൈക്കുള്ളതിനാൽ ദൂരം പ്രശ്നമല്ലായിരുന്നു. അപ്പോൾ‌തന്നെ പോയി വാങ്ങിക്കൊണ്ടു വന്നു. നാടൻ കോഴിയിറച്ചിയുടെ രുചിയേക്കാൾ മനസ്സിൽ തങ്ങിനിന്നതു കട്ടിഗെനഹള്ളിയുടെ മനോഹാരിതയാണ്. നഗരത്തിന്റെ കരാളഹസ്തം എത്തിയിട്ടില്ലാത്ത സുന്ദരിയായ ഉൾപ്രദേശം. വിശാലമായ വയലുകൾ, തഴച്ചുവളർന്ന തക്കാളിച്ചെടികൾ, തണ്ണിമത്തനുകൾ, മറ്റു പച്ചക്കറികൾ. അവയുടെ പച്ചപ്പും ഉന്മേഷഭാവവും. സന്തോഷം തോന്നിയ യാത്രയായിരുന്നു. വീണ്ടുമെത്തുമെന്നു തീർച്ചപ്പെടുത്താൻ അധികം ആലോചിച്ചില്ല. സമയവും കാലവും ഒത്തുവന്നതു ഇപ്പോൾമാത്രം. നഗരം തരിശാക്കിയ മൂന്നു വർഷങ്ങൾക്കു ശേഷം.

ടിൻഫാക്ടറി ജംങ്ഷനിലെ കഫെയിൽനിന്നു ഇറങ്ങുമ്പോൾ വേനൽ‌മഴ പെയ്തേക്കുമെന്നു സൂചിപ്പിച്ചു കാർമേഘങ്ങൾ ആകാശത്തു അണിനിരക്കുന്നതു കണ്ടു. കുറച്ചു ദിവസമായി അതു പതിവാണ്. ചുട്ടുപഴുത്തു കിടക്കുന്ന മണ്ണിലേക്കു പെയ്യുക അപൂർവ്വവും. എങ്ങോട്ടു പോകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനായില്ല. മുറിയിലേക്കില്ലെന്നു മാത്രം ഉറപ്പിച്ചു. വീതിയില്ലാത്ത ഗോവണിക്കു താഴെ, പൂക്കടക്കുമുന്നിൽ അനേകം തണ്ണിമത്തനുകൾ കൂട്ടിയിട്ടിട്ടുണ്ട്. പച്ചയും വെള്ളയും ഇടകലർന്ന തണ്ണിമത്തന്റെ കാഴ്ച ഓർമകളെ തട്ടിയുണർത്തി. ചെമ്മൺപാതയും, ചുറ്റുമുള്ള പച്ചപ്പും ഉള്ളിൽ തെളിഞ്ഞു. പിന്നെ അമാന്തിച്ചില്ല. കേബിളിൽ തൂങ്ങുന്ന പാലത്തിലേക്കു ബൈക്ക് പ്രവേശിക്കുമ്പോൾ ബസ് കാത്തുനിൽക്കുന്ന ഗ്രാമീണരെ കണ്ടു. കട്ടിഗെനഹള്ളിയെ പച്ചപ്പുതപ്പ് അണിയിക്കുന്നവർ.

കെ‌ആർ പുരം കഴിഞ്ഞാൽ സിഗ്നൽക്രോസുകൾ ഇല്ല. റോഡ് സാവധാനം വിജനമായിക്കൊണ്ടിരിക്കും. ഇപ്പോഴാണെങ്കിൽ കോളാറിലേക്കുള്ള നാലുവരിപ്പാതയുടെ നിർമ്മാണം അതിദ്രുതം പുരോഗമിക്കുന്നുണ്ട്. ഗതാഗതം പലവഴിയിലൂടെ വഴിതിരിച്ചു വിട്ടതിനാൽ റോഡ് പതിവിലേറെ വിജനം. ഹൊസക്കോട്ട കഴിഞ്ഞതോടെ മെയിൻറോഡിൽ നിന്നിറങ്ങി. ബൈക്ക് കൂടുതൽ വേഗമെടുത്തു. മനസ്സിന്റെ പാച്ചിലിനു അതിലും വേഗമായിരുന്നു. ഭൂതകാലത്തിലേക്കു നടത്തുന്ന കൂപ്പുകുത്തൽ അല്ലെങ്കിലും അങ്ങിനെയാണ്. എന്നും എപ്പോഴും. ജലോപരിതലത്തിൽവന്നു മുഖംകാണിച്ചു ആഴങ്ങളിലേക്കു കുതിക്കുന്ന മത്സ്യങ്ങൾക്കു സമാനം.

“U attend it. Don’t run away this time”

ജിതുവാണ് നിർബന്ധിപ്പിച്ചു അയച്ചത്. നേരിൽ നല്ല പരിചയമില്ലാതിരുന്നിട്ടും അദ്ദേഹം താല്പര്യമെടുത്തു. ആദ്യത്തെ ഇന്റർവ്യൂ സമയക്കുറവുമൂലം പങ്കെടുക്കാതെ ഒഴിവാക്കിയപ്പോൾ ശകാരത്തോടെ, സ്നേഹപൂർണമായ നിർബന്ധം. ഒഫിഷ്യലായി റഫർ ചെയ്യുകയും ചെയ്തു. ഇമെയിലിൽ സ്മൈലിയുണ്ടായിരുന്നു. അതെന്റെ മുഖത്തും വിരിഞ്ഞു. അഭിമുഖത്തിനു ശേഷവും പുഞ്ചിരി മുഖത്തു തുടർന്നു. സുഹൃത്തിന്റെ ആത്മവിശ്വാസം അഭിമുഖം നടത്തിയ ടെക്നിക്കൽ എക്സിക്യുട്ടീവും പകർന്നു തന്നിരുന്നു. പൂരിപ്പിച്ച എമ്പ്ലോയ്‌മെന്റ് ആപ്ലിക്കേഷൻ ഫോം കൊടുക്കുമ്പോൾ അദ്ദേഹം പറഞ്ഞു.

“We will contact you soon”

ബൈക്ക് റോഡിലെ കുഴിയിൽചാടി. ശരീരം സീറ്റിൽ പൊങ്ങിത്താണു. സൂക്ഷിച്ചു ഓടിക്കണമെന്നു സ്വയം ശാസിച്ചു. റോഡ് പഴയതിലും മോശമാണ്. കുഴികൾ കൂടുതലുണ്ട്. മണ്ണിനു നേരിയ നനവ്. വേനൽമഴ പെയ്യാറുണ്ടെന്നു തോന്നുന്നു.

ഒരു പെട്ടിക്കടക്കു മുന്നിൽ വണ്ടിനിർത്തി. സത്യത്തിൽ അതിനെ കടയെന്നു വിശേഷിപ്പിക്കാൻ പറ്റില്ല. ഒരു ഉന്തുവണ്ടിയിൽ സജ്ജീകരിച്ചിരിക്കുന്ന, മുക്കാലും ഒഴിഞ്ഞ, കുറച്ചു പലഹാരക്കുപ്പികൾ. മുകൾവശത്തെ കമ്പിയിൽ പലബ്രാൻഡിലുള്ള നിരവധി പാൻമസാലകൾ തൂങ്ങുന്നു. അവയാണ് പ്രധാന കച്ചവടം. വരണ്ട തൊണ്ടയെ നനക്കാൻ ഏന്തെങ്കിലും കിട്ടുമെന്നു തോന്നിയില്ല. അറിയാവുന്ന ഹിന്ദിയിൽ അന്വേഷിച്ചു.

“ബാപ്പുജി പാനി കഹാം മിലേഗാ?”

ഇതുവഴി യാത്രക്കാർ കുറച്ചേ വരാറുള്ളൂ. എന്നിട്ടും ഒരു കസ്റ്റമറെ നഷ്ടപ്പെട്ട കുണ്ഠിത്തം വൃദ്ധൻ പുറത്തുകാണിച്ചില്ല. അകലെയുള്ള വളവിനുനേരെ കൈചൂണ്ടി. നീണ്ട പാതയാണ്. അവിടെ കടയുടെ ലാഞ്ചന പോലുമില്ല. വൃദ്ധൻ കളിപ്പിക്കുകയാണോ?

“ഉധർ!”
“ഉധർ ഏക് ദൂകാൻ ഹൈ. തും ചലോ”

ഒന്നു സംശയിച്ചശേഷം പുറപ്പെട്ടു. ആ വഴിയിലൂടെയും പോകാനുള്ളതല്ലേ. പിന്നെന്തിനു സന്ദേഹിക്കുന്നു. തിരികെ വണ്ടിയിൽ ‌കയറി. വളവിൽ നാലു ചെറിയ കടകളുണ്ട്. മൂന്നും പൂട്ടിയനിലയിൽ. നാലാമത്തേതു ഇങ്ങോട്ടേക്കു വഴിപറഞ്ഞുതന്ന വൃദ്ധന്റേതുപോലെ പെട്ടിവണ്ടിയിൽ സജ്ജികരിച്ച പാൻ‌ഷോപ്പാണ്. അവിടെയൊരു തടിച്ച പയ്യനിരുന്നു ഉറക്കം തൂങ്ങുന്നു. നാലുകടകളിൽ ‌നിന്നും കുറച്ചുമാറിയാണ് ഇളനീർ കച്ചവടം. നാലഞ്ച് മെടഞ്ഞ തെങ്ങോലകൾക്കു മുളങ്കാൽകൊണ്ടു താങ്ങുകൊടുത്തിരിക്കുന്നു. അതിന്റെ തണലിൽ അഞ്ചാറു കരിക്കിൻകുലകൾ. കുറച്ചുനീങ്ങി പനയോല മേഞ്ഞ ഒറ്റമുറിയുടെ വലുപ്പം മാത്രമുള്ള ചെറിയകുടിൽ. ഒരുവശം ചായ്ച്ചു കെട്ടിയിട്ടുണ്ട്. ചെറിയ വരാന്തയിലേക്കു പടർന്നുകയറിയ ധാരാളം ചിതൽ‌പറ്റങ്ങൾ. ആരും സ്ഥിരം താമസമില്ലെന്നു വ്യക്തം. കുടിലിനുമുന്നിൽ വരാന്തയോടുചേർന്നു കഷ്ടിച്ചു രണ്ടുപേർക്കിരിക്കാവുന്ന കരിങ്കൽ ബഞ്ച്. ചെത്തിമിനുക്കാത്ത അതിന്റെ പ്രതലത്തിൽ കോഴിക്കാഷ്ഠത്തിന്റെ അവശിഷ്ടങ്ങൾ വെള്ളനിറത്തിലും ചാരനിറത്തിലും ഉണക്കിപ്പിടിച്ചിരുന്നു.

ചുറ്റും കണ്ണോടിച്ചു കുടിലിന്റെ പിൻഭാഗത്തു ചെന്നു. അവിടെ ആരുമില്ല. അന്വേഷിക്കാനും മിനക്കെട്ടില്ല. കരിങ്കൽ ബഞ്ചിൽ വന്നിരുന്നു. റോഡിനപ്പുറം, എതിർവശത്തു മൈതാനമാണ്. ചില ഭാഗങ്ങളിൽ വെയിലേറ്റു വാടിയ പുൽപ്പരപ്പുകൾ. വിജനമായ മൈതാനത്തു ചെറിയ ചുഴലിക്കാറ്റുകൾ രൂപം‌കൊള്ളുന്നുണ്ട്. അവ നിമിഷങ്ങൾ‌കൊണ്ടു ഉയരുകയും അതിനേക്കാൾ വേഗം നിലം‌പറ്റുകയും ചെയ്‌തു. ഏതെങ്കിലുമൊരു ചുഴലിക്കാറ്റ് വലിപ്പമാർജ്ജിച്ചു തന്നേയും വിഴുങ്ങി കാണാത്തീരത്തേക്കു പോകുമോ? എന്തും സംഭവിക്കാം. കരുതിയിരുന്നോളൂ. അനുഭവങ്ങൾ അതാണ് പഠിപ്പിക്കുന്നത്.

“Sorry Sunil. They already selected one guy. So you have less chance now”

ഒരുമണിക്കൂർ മുമ്പ് ഇന്റർ‌നെറ്റ് കഫെയിലിരുന്നു ജിതുവിന്റെ ഇമെയിൽ വായിച്ചപ്പോൾ, മനസ്സിൽ അത്രനാൾ കൂടെ കൊണ്ടുനടന്ന ഒരു ഉറച്ചവിശ്വാസം‌ തകർന്നുവീണതിന്റെ അവിശ്വസനീയതയുണ്ടായിരുന്നു. മാന്യത ബിസിനസ്പാർക്കിലെ കമ്പനിയിൽ ഇന്റർവ്യൂ നേരിടുമ്പോൾ പുറത്തു കനത്ത മഴയായിരുന്നു. മഴ ചില്ലുജാലകത്തിൽ ആഞ്ഞടിച്ചു. കട്ടിച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാലുകൾ പുറത്തുള്ള ദൃശ്യങ്ങളെ മറച്ചു. അതിനിടയിലാണ് ഇന്റർവ്യൂ ചെയ്ത സാർ ചോദ്യശരങ്ങളെറിഞ്ഞത്. ഒട്ടും പതറിയില്ല. മനസ്സിൽ ആത്മവിശ്വാസം വേണ്ടുവോളമായിരുന്നു.

മഴ എന്നുമൊരു ശുഭസൂചനയായിരുന്നു. ജീവിതത്തിൽ അപൂർവ്വമായി സംഭവിച്ച നല്ലനിമിഷങ്ങളിൽ എനിക്കു കൂട്ട് മഴയായിരുന്നു. അന്നേവരെ ചതിച്ചിട്ടില്ലാത്ത ഉറ്റചങ്ങാതി. അവനെ വലിയ വിശ്വാസമായിരുന്നു. അതൊക്കെയാണ് കുറച്ചുമുമ്പു തകർന്നു വീണത്. ഞാൻ ആശ്വസിച്ചു. തകരട്ടെ. ഇന്നുവരെ ശരിയെന്നു കരുതിയ വിശ്വാസപ്രമാണങ്ങളെല്ലാം തകർന്നു വീഴട്ടെ. അവയുടെ അടിത്തറയിൽ പുതിയ മിഥ്യാധാരണങ്ങൾ ഉയരട്ടെ. വിശ്വസിക്കാൻ വേണ്ടിമാത്രം പുതിയ വിശ്വാസങ്ങൾ രൂപം‌കൊള്ളട്ടെ.

മൈതാനത്തു കണ്ണുനട്ടിരുന്ന എനിക്കുമുന്നിൽ മുപ്പത്തഞ്ചുവയസ്സു തോന്നിക്കുന്ന അക്ക പ്രത്യക്ഷപ്പെട്ടു.

“യേനു ബേക്കു?”

അരയുടെ ഒടിവിൽ തുളുമ്പുന്ന മൺ‌കുടം. ഇടുപ്പിനുതാഴോട്ടു വെള്ളംനനഞ്ഞ മുഷിഞ്ഞസാരി ദേഹത്തോടു ഒട്ടിക്കിടക്കുന്നു. കടുത്തചൂടിൽ ആകെ വിയർത്ത അക്കയുടെ മുഖത്തിനു വല്ലാത്ത മുറുക്കമുണ്ട്. ഞാൻ കരിക്കുകുലകൾക്കു നേരെ വിരൽചൂണ്ടി. മൺകുടവുമേന്തി അക്ക കുടിലിനകത്തു പോയി. ഉച്ചവെയിലിന്റെ ചൂട് ശരീരത്തിലേക്കു അരിച്ചുകയറി.

“നീയെന്താ ഒന്നും മിണ്ടാത്തത്?”

നാട്ടിൽ‌വച്ചു ഒരുസുഹൃത്താണ് ചോദിച്ചത്. ഏറെനേരം നീണ്ടുനിൽക്കാറുള്ള എന്റെ മൗനങ്ങൾ അവനു പരിചിതമാണ്. എങ്കിലും ഇത്തവണ മനസ്സിലെന്തോ ഒളിപ്പിക്കുന്നതിന്റെ മുന്നോടിയാണെന്നു മനസ്സിലാക്കിയിരിക്കണം.

“എല്ലാം കരയ്‌ക്കണയാൻ പോകുന്നു സഖേ”
ജോലിയെപ്പറ്റിയാണെന്നു അവനു തീർച്ച. “ഉറപ്പായോ”
“ഇല്ല. പക്ഷേ ഉറപ്പാകുമെന്നാണ് പറഞ്ഞത്”
“ആര്?”
“റഫർ ചെയ്ത സുഹൃത്ത്”

കാലിൽ തണുത്ത സ്പർശം. ഒപ്പം കരിങ്കല്ലിൽ വെള്ളംവീഴുന്ന ശബ്ദവും. കുടിലിനുള്ളിൽ‌ നിന്നാണ്. കുടിലിന്റെ മൂലയിലൂടെ വെള്ളം ഒലിച്ചുവന്നു കാലിൽ‌തൊട്ടു. കാലിരിക്കുന്ന ഭാഗത്തെ ചെറിയകുഴിയിൽ വെള്ളം തളം‌കെട്ടി. കാലുകൾ അതിൽ ഇറക്കിവച്ചു. വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഇളക്കി. ഏതാനും തവണ ആവർത്തിച്ചപ്പോൾ വെള്ളത്തിനുമീതെ പതയുയർന്നു. കാരസോപ്പിന്റെ നേരിയ പത.

ഓലഷെഡിന്റെ വാതിൽ ഉണ്ടാക്കിയിരിക്കുന്നത് മെടഞ്ഞ പനയോലകൾ മുളങ്കോലിനോടു ചേർത്തുകെട്ടിയാണ്. മേൽക്കൂരയും പനയോല തന്നെ. തെങ്ങോലകളേക്കാളും കൂടുതൽ കാലം നിലനിൽക്കും. പോരാതെ മഴയെ പ്രതിരോധിക്കാനുള്ള സവിശേഷ സാമർത്ഥ്യവും. വാതിലൊഴിച്ചുള്ള ചുമർഭാഗം മെടഞ്ഞ തെങ്ങോലകൊണ്ടു അധികം കട്ടിയില്ലാതെ കെട്ടിയതാണ്. പുറത്തുനിന്നു നോക്കിയാൽ ഉൾഭാഗം കുറച്ചൊക്കെ കാണാം. മറിച്ചും അങ്ങിനെതന്നെ.

വാതിൽ നിരക്കിനീക്കി അക്ക മുന്നിലെത്തി. മുഖത്തു അതുവരെയുണ്ടായിരുന്ന കാഠിന്യം അപ്രത്യക്ഷമായിരുന്നു. മുഖവും കൈകളും വെള്ളമൊഴിച്ചു കഴുകിയിട്ടുണ്ട്. മുഖത്തിനു അഴകുകൊടുത്തു ചെന്നിയിൽ ഒട്ടിയിരിക്കുന്ന ഏതാനും മുടിയിഴകൾ. കരിക്കുകുലയിൽ ചാരിവച്ചിരുന്ന മടവാൾ കയ്യിലേന്തി അക്ക ചോദ്യഭാവത്തിൽ നോക്കി. ഏതു കരിക്ക് വേണം? പല വലുപ്പമുള്ളവയുണ്ട്. അത്ര വലുതല്ലാത്ത ഒന്നിനുനേരെ വിരൽ‌ചൂണ്ടി. അതു തൊട്ടുമുന്നിലായിരുന്നു. അതിലെ വെള്ളത്തിനു മധുരമുണ്ടാവില്ല. എന്നിട്ടും കൈ അവിടേക്കു നീണ്ടു. അക്ക എനിക്കുമുന്നിൽ കുനിഞ്ഞു.

കരിക്കിന്റെ മൂടുചെത്തുന്ന കൈയിന്റെ ചലനങ്ങൾ ശ്രദ്ധിച്ചു. നേരിയ രോമങ്ങളുള്ള കൈത്തണ്ടക്കു ആണിന്റെ കരുത്തു തോന്നിക്കും. പണ്ടൊരിക്കൽ കോറമംഗളയിൽ വഴിയോരത്തുവച്ചു വൃഷണത്തിൽ പിടുത്തമിട്ട ഹിജഢയുടെ കൈയുമായി നല്ല സാമ്യം. തഴക്കമുള്ള ഒരാളെപ്പോലെ മൂന്നുവെട്ടുകൊണ്ടു അക്ക കരിക്കിന്റെ മൂടുചെത്തി. ഇളനീർ എനിക്കുമുന്നിൽ നിറഞ്ഞു തുളുമ്പി.

കരിക്കുനീട്ടി അക്ക പറഞ്ഞു. “സ്ട്രോ ഇല്‍‌വ”

അതു കാര്യമാക്കിയില്ല. വേനലിൽ ബാംഗ്ലൂർ നഗരത്തിന്റെ മുക്കിലും മൂലയിലും ഇളനീർ കച്ചവടമുണ്ടാകും. സൈക്കിളിന്റെ തണ്ടിൽ ഒരുപിടികുലകളുമായി നഗരപ്രാന്ത പ്രദേശങ്ങളിൽനിന്നു വരുന്ന പാവപ്പെട്ട ഗ്രാമീണരാണ് ഏറെയും. നഗരത്തിലൂടെയുള്ള അലച്ചിലിനിടയിൽ പലതവണ ഇളനീർ കുടിക്കാറുണ്ട്. ഒരിക്കലും സ്ട്രോ ഉപയോഗിച്ചിട്ടില്ല. വായിലൂടെ ഒലിച്ചിറങ്ങുന്ന ഇളനീർ ചാലുകൾക്കു ബാല്യത്തിന്റെ ഓർമകളുണർത്താൻ പര്യാപ്തമായ തണുപ്പുണ്ടാകും.

കരിക്ക് കൈനീട്ടി വാങ്ങി. വെള്ളനിറവും ചാരനിറവും അഴകുകൊടുക്കുന്ന കൽ‌ബെഞ്ചിൽ ഇരുന്നു. കുറച്ചകലെ അക്കയും മുളങ്കോലിൽ ചാരിയിരുന്നു, കാലുകൾ നീട്ടിവച്ചു. വാടിയ രണ്ടു വെറ്റിലയെടുത്തു ചുണ്ണാമ്പുതേച്ചു വായിൽ‌തള്ളി. ചൂണ്ടുവിരലിന്റെ അഗ്രത്തിൽ പറ്റിപ്പിടിച്ച ചുണ്ണാമ്പുതരികൾ സാരിയിൽ തുടച്ചു. കരിക്കു മൊത്തുന്നതിനിടയിൽ ഇതെല്ലാം ഒളികണ്ണിട്ടു നോക്കിക്കണ്ടു. വെറ്റിലക്കറവീണ ചുണ്ടിലൂടെ ഒലിച്ച മുറുക്കാൻ സീൽക്കാര ശബ്ദത്തോടെ അക്ക വായിലേക്കു വലിച്ചെടുത്തു. കൈത്തലത്തിന്റെ അരികുകൊണ്ടു ചുണ്ടുതുടച്ചു. മുന്നിൽ വെയിൽ തിളക്കുകയാണ്. ചെന്നിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി. മൈതാനത്തിലൂടെ അടിച്ചുവരുന്ന ചൂടുകാറ്റിൽ വിയർപ്പിലൊട്ടിയ കുപ്പായം ഉലഞ്ഞു. ഓലഷെഡിനടുത്തുള്ള പെട്ടിക്കട പൂട്ടി പയ്യൻ എഴുന്നേറ്റുപോയി. ഇനിയാരും വരില്ലെന്നു വ്യക്തം.

മുറുക്കാൻ നീട്ടിത്തുപ്പി, മുളങ്കോലിലൂന്നി അക്ക എഴുന്നേറ്റു. മുണ്ടുമുറുക്കിയെടുത്തു ക്ഷണിച്ചു.

“ബിസിലു വിപരീത. ഒലഗെയ് ഹോഗ്‌ഹോനാ. ബന്നി”1

അപരിചിതരുടെ സാമീപ്യം, സഹവാസം ചില സാഹചര്യങ്ങളിൽ ഏറെ ആശ്വാസകരമാണ്. നമുക്കു അവരോടു എല്ലാം തുറന്നുപറയാം. സങ്കടങ്ങളും, സന്തോഷവും, പരിഭവങ്ങളും എല്ലാം. അതോടെ നമ്മുടെ മാനസികസംഘർഷം അവരുടേതു കൂടിയാവുകയാണ്. മറ്റൊരാൾ കൂടി വിഷമിക്കുന്നുവെന്നു ക്രൂരമായ അറിവിൽ നമ്മിലെ സംഘർഷം കുറയുന്നു. എങ്കിലും അപരിചിതർ എന്നും അപരിചിതരായി തുടരില്ലല്ലോ. ഒരിക്കൽ അവരും പരിചയക്കാർ ആകും. അപ്പോൾ, അടുത്ത അപരിചിതർ വരുന്നതുവരെ, രക്ഷതേടി കൗമാരകാലത്തെ സുന്ദരമുഖങ്ങളെ തേടും. മങ്ങിയും തെളിഞ്ഞും ഭംഗിയുള്ള മുഖങ്ങൾ. സന്തോഷവും സന്താപവും നൽകിയ മുഖങ്ങൾ. അവയ്ക്കിടയിൽ ഒരുമുഖം എന്നും വേറിട്ടുനിൽക്കും. ആ മുഖത്തിന്റെ ഉടമക്കു പണ്ടു ചില വാഗ്ദാനങ്ങൾ കൊടുത്തിരുന്നു. എല്ലാ വാഗ്ദാനങ്ങളേയും പോലെ അതും പാലിക്കാനായില്ല. പശ്ചാത്താപത്തെ കുത്തിനോവിച്ചു, ഡയറിത്താളുകൾക്കിടയിൽ ഏതാനും വളപ്പൊട്ടുകൾ സമാധികൊണ്ടു. രാവിന്റെ ആരംഭത്തിൽ താളുകളിലൂടെ പേന ഇഴയുമ്പോൾ വളപ്പൊട്ടുകൾ നെഞ്ചിൽ പരത്തിവക്കും. കുശലംചോദിച്ചു സാവധാനം ഉറക്കത്തിലേക്കു വഴുതും. അങ്ങിനെ കാലം കടന്നുപോയി. അല്ല, കാലങ്ങൾ കടന്നുപോയി. ഡയറിത്താളുകളിൽ പഴമയുടെ ഗന്ധം നിറഞ്ഞു. അതു ശ്വസിച്ചു ചിതലുകളെത്തി അവകാശം സ്ഥാപിച്ചു. ഉടഞ്ഞ വളപ്പൊട്ടുകളെ അസ്വസ്ഥമാക്കി താളുകൾ ഒന്നൊന്നായി കൊഴിഞ്ഞുവീണു. ബാക്കിവന്ന പുറംചട്ട അഗ്നിയിൽ നേദിച്ചു. വളപ്പൊട്ടുകൾ എങ്ങോ പോയി.

എല്ലാം മറക്കണം. തെറ്റുകൾ ആവർത്തിക്കാൻ മറവി അനുഗ്രഹമാണ്. അതിനോളം പോന്ന മരുന്നില്ല. കുടിലിന്റെ മൂലയിൽകണ്ട കയറുവരിഞ്ഞ കട്ടിലിൽ ചെന്നിരുന്നു. നെഞ്ച് അതിദ്രുതം മിടിച്ചു. വിയർപ്പുതുള്ളികൾ തറയിൽ ഉതിർന്നുവീണു. കയറ്റുകട്ടിലിൽ പാതിയോളം നെടുകെകീറിയ ഒരു പുതപ്പു വിരിച്ചിരുന്നു. ഡിസൈനുകളില്ലാത്ത മുഷിഞ്ഞ ഒന്ന്. വിരികൾക്കുള്ളിലൂടെ നുഴഞ്ഞുകയറിയ ഏതാനും നാരുകൾ തുടയിൽ ഇക്കിളികൂട്ടാൻ ശ്രമിച്ചു. പക്ഷേ കാലപ്പഴക്കത്തിൽ മുനകളുടെ മൂർച്ച ശോഷിച്ചതു അവർക്കറിയില്ലായിരുന്നു. മനുഷ്യരെപ്പോലെ തന്നെ ചകിരിനാരുകളും.

ഓലക്കീറിലെ വിടവിലൂടെ പുറത്തേക്കു നോക്കി. വിൽക്കാൻവച്ചിരുന്ന കരിക്കിൻ‌കുലകൾ തെങ്ങോലകൊണ്ടു മൂടിയിരിക്കുന്നു. വീശിയടിക്കുന്ന കാറ്റിൽ ഓലകൾ പറക്കാതിരിക്കാൻ മുളങ്കോലുകൾ മീതെ വച്ചിട്ടുണ്ട്. ഓലവാതിൽ നിരക്കിനീക്കി അക്ക തിരിച്ചെത്തി. കട്ടിലിനു എതിരെ തറയിൽ കുന്തിച്ചിരുന്നു. വീണ്ടും മുറുക്കാൻപൊതി തുറന്നു വെറ്റിലയെടുത്തു. അക്കയുടെ മനസ്സ് വായിക്കാൻ കഴിഞ്ഞില്ല.

അക്ക ചോദിച്ചു. “എല്ലി ഹോഗതെ?”2
“ലക്ഷ്യമില്ലാത്ത യാത്രയായിരുന്നു അക്ക. ഇപ്പോൾ മനസിലാകുന്നു, ഇവിടമായിരുന്നു ലക്ഷ്യമെന്ന്”
“ഹഹഹഹ, ഒല്ലെ മാത്താദിദ്രി” അക്ക കൂട്ടിച്ചേർത്തു. “ചുർക്കിദിയ”

മിടുക്കൻ! ആ വാചകത്തിന്റെ പ്രതിധ്വനികൾ ചുറ്റിലും നിറഞ്ഞു. ഇതുതന്നെയാണ് അന്നും കേട്ടത്. അഭിമുഖത്തിനുശേഷം ഇന്റർവ്യൂവർ പറഞ്ഞതും ഇതുതന്നെ. ‘You are a talented guy’.

അപ്പോൾ എന്തെന്നില്ലാത്ത ഉറപ്പുതോന്നി. ഇതടിച്ചതുതന്നെ. ബസുകാത്തു നിൽക്കുമ്പോൾ നാട്ടിലേക്കു വിളിച്ചു. ആവേശത്തോടെ എല്ലാം പറഞ്ഞു. അപ്പുറത്തു കനത്ത നിശബ്ദതമാത്രം. അനുജനു ആശ കൊടുക്കുന്നവരെ ജ്യേഷ്ഠൻ എന്നും ഭയന്നിരുന്നു. കാലം പഠിപ്പിച്ചതു അതാണ്. കാലം പഠിപ്പിക്കുന്നതും അതാണ്.

“ഇപ്പോൾ ഒന്നും ഉറപ്പിക്കണ്ട... സമയമാകട്ടെ”

കുടിലിനു പുറത്തു കത്തിയെരിയുന്ന വെയിലിനു ഭാവമാറ്റം വന്നു. പ്രകൃതിയുടെ ഏതോ ആഗ്രഹം ശമിക്കുകയാണ്. ഓലയുടെ വിടവുകളിലൂടെ കയറിവരുന്ന പ്രകാശരശ്മികളുടെ തീവ്രത കുറഞ്ഞിരുന്നു. ഉള്ളിലേക്കു കയറിവരുന്ന കാറ്റിനു വേനലിനു ചേരാത്ത ഊഷ്മളത. കുടിലിന്റെ പനയോലമേഞ്ഞ മേൽക്കൂരയിൽ എന്തോ താളാത്മകമായി വന്നുവീണു. ആരെങ്കിലും വളപ്പൊട്ടുകൾ വാരിവിതറിയോ? കാതോർത്തു ശ്രദ്ധിച്ചു. ഒട്ടുനേരത്തെ നിശബ്ദത. അതിനുശേഷം വീണ്ടും അതേ താളങ്ങളുടെ കുറച്ചുകൂടി ദീർഘമായ ആവർത്തനം. താളംമുറുകുന്ന പഞ്ചാരി പോലെ നാലഞ്ചുതവണ ഇതാവർത്തിച്ചു. ഒടുവിൽ പനയോലയിൽ മഴത്തുള്ളികൾ തുടരെ വന്നുപതിച്ചു. ഇടവേളകളില്ലാത്ത താളം. നീണ്ട യാത്രക്കുശേഷം കൂടണഞ്ഞ ആഹ്ലാദത്തിൽ മഴത്തുള്ളികൾ നാലുപാടും ചിതറിത്തെറിച്ചു. അവയുടെ അനാദിയായ തണുപ്പിൽ ഭൂമി ആശ്വാസം കൊണ്ടു. മഴയുടെ സാന്നിധ്യമറിഞ്ഞു അക്ക വാതിലിനു അടുത്തുചെന്നു പുറത്തേക്കു നോക്കി.

“Sorry Sunil. They already selected one guy. So you have less chance now. And, unfortunately i failed to track the reason for rejection”

പ്രതീക്ഷിക്കാത്ത വാർത്തയാണ് ഇന്നു ജിതുവിന്റെ ഇമെയിലിൽ വായിച്ചത്. തികച്ചും നെഗറ്റീവ്. എന്നിട്ടും അവസാനം നടത്തിയ കൂട്ടിച്ചേർക്കലുകൾ ചിരിപ്പിച്ചു. ഈക്വൽ ഓപ്പർച്ചുനിറ്റി തൊഴിൽദാതാക്കളും പതിവുകൾ തെറ്റിച്ചില്ലല്ലോ. അതോർത്തപ്പോൾ പിടിച്ചുനിൽക്കാനായില്ല. വെറുതെ ചിരിച്ചു. അതിനുപിന്നിലെ മനശാസ്ത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ജീവിതം എന്ന മൂന്നു അക്ഷരങ്ങളുള്ള വാക്കിനു മനുഷ്യരെ പലതും പഠിപ്പിച്ചെടുക്കാൻ സാധിക്കും. അതും വളരെ പെട്ടെന്ന്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നവനെ അഞ്ചുനിമിഷത്തിനുള്ളിൽ തകർത്തു, പൊള്ളയായി ചിരിപ്പിക്കുകയും ചെയ്യും. ഇപ്പോൾ ബോധ്യമായി.

കട്ടിലിൽ തലകുനിച്ചിരുന്നു. മഴയെ തനിയെവിട്ടു അക്ക വാതിൽക്കൽനിന്നു പിന്തിരിഞ്ഞു. നിറഞ്ഞ കണ്ണുകണ്ടു അന്വേഷിച്ചു. “യാക്കെ അലൂദു?“3
മിണ്ടിയില്ല. അക്ക ചോദ്യം ആവർത്തിച്ചു. “മാത്താടു...“

ഒന്നും പറയാതെ കട്ടിലിൽനിന്നു എഴുന്നേറ്റു. വാതിൽ നിരക്കിനീക്കി, മഴയിലേക്കിറങ്ങി. ബൈക്കിനുനേരെ നടന്നു. അപരിചിതന്റെ ദുഃഖം ഏറ്റുവാങ്ങാതെ അക്ക രക്ഷപ്പെട്ടു. അവർ അപരിചിതയായി ഇന്നും തുടരുന്നു.

104 comments:

 1. കന്നഡ വാക്കുകളുടെ തര്‍ജ്ജമ

  യേനു ബേക്കു = എന്തു വേണം
  യാക്കെ അലൂദു = എന്തിനാണ് കരയുന്നത്
  ബന്നി = വരൂ
  ചുര്‍ക്കിദിയ = മിടുക്കന്‍

  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 2. നല്ല ശൈലി സുനിൽ.. നന്നായെഴുതി.

  ReplyDelete
 3. Simply Great... Courageous and revolutionary.. I hope it will take time for many of the readers to relate and to live in this..

  ReplyDelete
 4. ജീവിതത്തിന്റെ ജയപരാജയങ്ങളെ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്ന കഥ...ഒഴുക്കുള്ള ആഖ്യാന ശൈലി...

  കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു

  ആശംസകള്‍

  ReplyDelete
 5. എവിടെയോ എന്തോ പൊട്ടിയിരിക്കുന്നു.....
  തോലുരഞ്ഞു പൊട്ടിയ
  വെളുത്ത മേദസിന്
  കണ്ണുനീരിന്റെ ഗന്ധം.....
  മഴ പെയ്യുകയാണ്.
  ഉറങ്ങട്ടെ.....

  വല്ലാതെ ഒരു സങ്കടം, ചില വരികള്‍ വായിച്ചപ്പോള്‍.
  എടുത്തു പറയുന്നില്ല.
  ഇനിയൊരിക്കല്‍ കൂടി വായിച്ചാല്‍ കരഞ്ഞു പോകും ഞാന്‍...........

  ReplyDelete
 6. വായിച്ച് തീര്‍ക്കാന്‍ അല്പം ക്ഷമ വേണ്ടി വന്നു സുനില്‍ , എന്നാലും നന്നായി എഴുതിയിട്ടുണ്ട്. വായിക്കുമ്പോള്‍ മുഷിപ്പ് ഒട്ടുമില്ല. കന്നഡ , ഹിന്ദി ഒക്കെ അറിയാം അല്ലേ ?

  സസ്നേഹം,

  ReplyDelete
 7. പരീക്ഷയും വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാവുമ്പോള്‍ ഇടയില്‍ പിടിതരാതെ വഴുതിമാറുന്ന മനസ്സ്. കച്ചിത്തുരുമ്പിലും തിരിച്ചു വരവിന്നായി മുറുകെപിടിക്കുമ്പോഴും... ഒരു ഗദ്ഗദത്തില്‍ എല്ലാം അലിയിച്ചു കളയാന്‍ മടിച്ച് വഴിമാറിനടക്കുന്ന മനസ്സ്. നന്നായി എഴുതി സുനില്‍...

  -സുല്‍

  ReplyDelete
 8. എവിടെയൊക്കെയോ എന്തൊക്കെയോ കൊളുത്തി വലിക്കുന്നുണ്ട് സുനി മനസ്സില്‍... കറുത്ത വളപ്പൊട്ടുകള്‍, അമ്മയുടെ വേവലാതികള്‍, നിസഹായത... പോസ്റ്റ്‌ നോണ്‍ വെജ് എന്ന തലക്കെട്ട്‌ ഉണ്ടേലും വായിക്കേ മനസ് നൊമ്പരപ്പെടുന്നുണ്ട്... ആശംസകള്‍

  ReplyDelete
 9. കൊള്ളാം നന്നായിരിക്കുന്നു ....ആരോ കംമേന്ടിയ പോലെ courageous and revolutionary

  ReplyDelete
 10. മനോഹരമായ ഈ എഴുത്തിനെ അഭിനന്ദിക്കാൻ വാക്കുകളില്ല...
  ‘നോൺ വെജിറ്റേറിയൻ’ എന്നൊരു വിശേഷണം കൊടുക്കേണ്ടിയിരുന്നില്ല.

  ReplyDelete
 11. @ റഫീക്ക് & ബിന്ദുചേച്ചി

  പ്രസ്തുത “മേല്‍ക്കുറിപ്പ്” പിന്‍‌വലിച്ചിരിക്കുന്നു
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 12. Poverty of my words stops me from complimenting you
  still it was nice so nice
  good work

  ReplyDelete
 13. താങ്കളുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട്. എന്നാലും അവയുടെ കി.മീ നീളം മീ ആയിരുന്നെങ്കില്‍ എന്ന്‍ ആഗ്രഹിക്കാറുണ്ട്. :)

  ReplyDelete
 14. സുനിലെറ്റന്റെ ആ ശൈലി ഉണ്ട് . കന്നഡ കലര്ത്ടിയത് കൊണ്ട് ഒരു പ്രത്യേക സുഖവും ...സംസ്കാരിക മൂല്യമുള്ള ഒരു സിനിമ കണ്ട പ്രതീതി

  ReplyDelete
 15. സുനിൽ വ്യത്യസ്തമായെഴുതി.നല്ല ബ്ലെൻഡ്.ഇഷ്ടപ്പെട്ടു.

  ReplyDelete
 16. നന്നായിരിക്കുന്നു സുനി ,
  ആശംസകള്‍

  ReplyDelete
 17. നല്ല എഴുത്ത്, നല്ല ഒഴുക്ക്..
  എവിടെയും ശ്വാസം മുട്ടലുകള്‍ ഇല്ല..

  ReplyDelete
 18. വളരെ നന്നായിരിക്കുന്നു.

  ReplyDelete
 19. ഒരു എഴുത്തുകാരനെന്ന നിലയിൽ സുനിലിന്റെ വളർച്ച കണ്ടു,ഇതിലും പൂശാരിയിലും . സന്തോഷമുണ്ട്.

  ReplyDelete
 20. നിരത്തിലേക്കു കണ്ണുനട്ടിരുന്ന ഹരിയുടെ "munpil" മുപ്പത്തഞ്ചു വയസ്സുതോന്നിക്കുന്ന ഒരു അക്ക പ്രത്യക്ഷപ്പെട്ടു.

  ഹൃദ്യം :)

  ReplyDelete
 21. @ ഷെര്‍ലക്ക്

  എടാകൂടമേ താങ്കള്‍ക്കു എപ്പോഴും സ്തുതിയായിരിക്കട്ടെ. ;-)

  ‘മുന്നില്‍’ എന്നു ചേര്‍ക്കാന്‍ വിട്ടു പോയതാണ്. സൂചിപ്പിച്ചതിനു സലാം
  :-)
  ഉപാസന

  ReplyDelete
 22. കഥകളെ കൂടിയിനക്കിയത് പ്രസംസനീയം...
  കഥാഗതിയെ അലോസരപ്പെടുത്താതെ
  ഒരു വഴിയിലേക്കിറങ്ങി വന്ന കൈവഴികള്‍ പോലെ..
  സുനില്‍,തികച്ചും ഹൃദ്യം, പുതിയ അനുഭവം...
  ആശംസകള്‍

  ReplyDelete
 23. കഥ നന്നായി സുനില്‍
  നല്ല ക്രാഫ്റ്റ്...ഭൂത-വര്‍ത്തമാനങ്ങളുടെ സങ്കലനം
  നന്നായി ചെയ്തു.
  തോന്നിയ ഒരു പോരായ്മ ഒന്നു കൂടി എഡിറ്റ് ചെയ്യെണ്ടതായിരുന്നു.

  പിന്നെ ഓ.വീ.വിജയന്റെ ചില പ്രയോഗങ്ങളുടെ,വാക്കുകളുടെ
  ആവര്‍ത്തനം വിരസത യുണ്ടാക്കുന്നു;കഥയുടെ അവസാനഭാഗങ്ങളില്‍ പ്രത്യേകിച്ചും.

  ReplyDelete
 24. ഇന്നലകളുടേയും ഇന്നിന്റേയും കൂട്ടിച്ചേര്‍ക്കലുകളുടെ ഒഴുക്ക് ഭംഗിയായി. ഒരല്പം പരന്ന് പോയില്ലേ കഥ എന്ന് സംശയം.
  ആശംസകള്‍.

  ReplyDelete
 25. nALLA kadha. nalla avatharana shaili.
  ichiri vallya kadha aayi poyo ennu oru samshayam. enkilum nannayirikkunnu

  ReplyDelete
 26. നല്ല നരേഷന്‍.....
  nice...

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. ഉപാസനയിലെ ആദ്യപോസ്റ്റ് വായിച്ച നാളുമുതൽ അടുത്ത പോസ്റ്റിട്ടോയെന്നറിയാൻ ആകാംഷയോടെ ഉപാസനയിലെത്താറുണ്ട്. അപ്പോഴൊക്കെ മനസ്സിൽ കരുതുന്നതാണ് എന്തെങ്കിലുമൊക്കെ എഴുതണമെന്നത്. അങനെ ഒരു പോസ്റ്റിട്ടു. ഇതിലെ കഥകൾ വായിക്കുമ്പോൾ വീണ്ടും വീണ്ടും എഴുതുണമെന്നു തോന്നും. സാധിക്കാറില്ല. എങ്കിലും ഒരു പ്രേരണ മനസ്സിലേക്ക് അടിച്ചേൽപ്പിക്കുകയാണ് ഉപാസന…. മനോഹരമായ വാക്കുകളിലൂടെ, അവതരണത്തിലൂടെ സുഖമുള്ള ഒരു നൊമ്പരമാണ് ഉപാസനയുടെ ഓരോ കഥകളിലൂടെയും വായിക്കുന്നത്.
  സുനിലിന് ഒരായിരം ആശംസകളോടെ…..

  ReplyDelete
 29. Valare Nannayirikkunnu sunile... congrats....

  ReplyDelete
 30. നല്ല എഴുത്ത്,അവതരണം .
  ഒപ്പം നല്ല നീളവും..

  ReplyDelete
 31. കഥ ഇപ്പോഴാണു വായിച്ചത്, നല്ല സുഖമുള്ള എഴുത്ത്, ധൈര്യം. ചനാഗിതെ!

  ReplyDelete
 32. ഒരു ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ലല്ലൊ എന്നൊർത്താണ്‌ ബസ്സിൽ കയറിയത്.ഇടെയ്ക്കുള്ള സീറ്റിൽ അക്കയുടെ പ്പേര്‌ എഴുതി വെച്ചതു കണ്ടു.
  കർണ്ണാടക എന്നാൽ ബംഗ്ലലൂരു മാത്രമെന്ന് എന്റെ ധാരണയ്ക്ക് നല്ല തിരുത്ത്!
  പുതുമയുള്ള് യാത്ര .
  ഹരിയുടെ ചില കാഴ്ചകൾ സൗകര്യപൂർവ്വം അവഗണിക്കുന്നു.
  അവസാനം പതിവു തെറ്റിച്ചില്ല.കരഞ്ഞു.

  ReplyDelete
 33. മി.ഉപാസന; വളരെ നന്നായി സൂഷ്മമായി എഴുതി. (ഒരു അഭിപ്രായം പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല). താങ്കള്‍ അറിയപ്പെടും, അത് തീര്‍ച്ച. വായിച്ചപ്പോള്‍ തോന്നിയത് , പല അനുഭവങ്ങളുടെ ഒരു കൂടിയോജിപ്പിക്കലുകള്‍ എന്നാണ്. ആണോ ? ( ആ ചോദ്യത്തില്‍ പ്രസക്തിയൊന്നും ഇല്ല , പോട്ടെ ).
  പലരും പറഞ്ഞ പോലെ 'നീളം' ,അതെന്നെ പോലെ അക്ഷമ യുള്ളവര്‍ക്ക് കഴിയുന്നില്ല. ചിലപ്പോ 'വീതി ' കൂട്ടിയാല്‍ ഈ മാനസിക പ്രയാസം തീരുമായിരിക്കും. പിന്നെ ആ font , ഇത് വേര്‍ഡില്‍ ആണോ എഴുതുന്നത്‌ ? ആണെങ്കില്‍ വേറെ ഏതെങ്കിലും ഫോണ്ട് ഉപയൊഗിക്കൂ.
  ഒന്ന് കൂടി, അവസാന ഭാഗം അങ്ങനെ വേണ്ടിയിരുന്നോ ? കഥയില്‍ ചോദ്യമില്ല എന്നറിയാം , എങ്കിലും ..
  നല്ലത് വരട്ടെ !

  ReplyDelete
 34. ‘അക്ക’യ്‌ക്കു നല്ല വരവേല്‍പ്പു തന്ന എല്ലാ വായനക്കാര്‍ക്കും പ്രണാമം.

  മനോരാജ് : ആദ്യവായനക്കു നന്ദി :-)

  നിഗില്‍ : സഹയാത്രികരുടെ അഭിപ്രായങ്ങള്‍ക്കു എന്നും എന്തോ പ്രത്യേകത പോലെ തോന്നുന്നു. ഹരീഷും ജീവരാജും രവിയും മറ്റുള്ള പോളി/കോളേജ് സുഹൃത്തുക്കള്‍ അഭിപ്രായം പറയുമ്പോള്‍ കൂടുതല്‍ ആവേശം തോന്നാറുണ്ട്. ഇപ്പോഴും അങ്ങിനെ തന്നെ. ആദ്യകമന്റിനു പ്രണാമം.

  സുനില്‍ ഭായ് : ജയമില്ല, പരാജയമേ ഉള്ളൂ. ;-) എങ്കിലും കൊച്ചുകൊച്ചു ജയങ്ങള്‍ സംഭവിക്കാറുണ്ടെന്നത് സത്യമാണ്. അത് ബ്ലോഗിലുമാണ്!!
  ആദ്യവരവിനു നന്ദി :-)

  മത്താപ്പ് : നീ കമന്റ് എഴുത്ത് നിര്‍ത്തൂ. കരയാതിരിക്കാനാ. നല്ല കമന്റ്, രണ്ടാം പാര്‍ട്ട് ഒഴിച്ച് ;-)

  ഗൂഗിള്‍ : ഗോകുല്‍. കുറച്ചു വിശദമായി കമന്റടാ. നന്ദി :-)

  സുകുമാര്‍ജി : ഹിന്ദി അറിയാം. എന്റെ കന്നഡ മോശമാണ്. ആദ്യവരവിനു നന്ദി :-)

  ഗോപീകൃഷ്ണന്‍ : ഇനിയും വരുമെന്നതില്‍ സന്തോഷം :-)

  എല്ലാവര്‍ക്കും കൂപ്പുകൈ
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 35. ഇപ്പോഴാണ് ഈ കഥ വായിയ്ക്കാനൊത്തത്. വ്യത്യസ്തത നന്നായിട്ടുണ്ട്, അവതരണവും.

  ReplyDelete
 36. സുനിൽ, പി ഡി എഫ് വായിച്ചിട്ട് റിപ്ല്യ ചെയ്തിരുന്നു..

  ആദിയിലേക്കുള്ള കുതിപ്പ് ഹൃദ്യമായി.. ആശംസകൾ..

  labels (എന്റെ ജീവിതം?? )


  സുചാന്ദ്

  ReplyDelete
 37. valare nannayezhuthi.akayude character sketch picturesque aayi.
  did not meet u before.

  ReplyDelete
 38. നല്ല കഥ..പക്ഷെ ഒന്നുകൂടി ഒതുക്കാമായിരുന്നു. അഭിനന്ദങ്ങള്‍.

  ReplyDelete
 39. അവസാനം... അവസാനം എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ വിറക്കുന്ന കൈകളോടെ ഞാനെന്റെ വിരല്‍ ചൂണ്ടി, എന്റെ കാതിനു നേരെ! എല്ലാം നിശബ്ദം. ശാന്തം.

  പ്രൊഫൈലിലെ ഈ വാക്കുകള്‍ വായിച്ചപ്പോഴൊക്കെ സംശയിച്ചിരുന്നു.. എന്തേ ഇങ്ങനെയെന്നു... ഇതു (http://enteupasana.blogspot.com/2007/10/blog-post_1046.html)വായിച്ചപ്പോഴാണ്‌ അതിന്റെ പൊരുള്‍ മനസിലായതു. ഇപ്പൊ ചെവിയുടെ പ്രശ്നങ്ങളൊക്കെ മാറിയൊ?

  എല്ലാം വായിച്ചോട്ടെ? സമ്മതിച്ചില്ലെങ്കിലും വായിക്കും. എനിക്കൊത്തിരി ഇഷ്‌‌ടായി... .. എല്ലാം. :-)

  ReplyDelete
 40. @ ദീപക്

  വരങ്ങളെല്ലാം എന്നെന്നേക്കുമുള്ളതാണ്.
  :-)

  ReplyDelete
 41. സത്യം പറഞ്ഞോട്ടെ, വായിച്ചുകഴിഞ്ഞപ്പോള്‍ ശരിക്കും അസൂയയാണ്‌ തോന്നിയത്‌.... എഴുത്തില്‍ താങ്കള്‍ എത്രമാത്രം ഉയരങ്ങളിലെത്തി എന്നറിയുന്നതില്‍ വളരെ വളരെ സന്തോഷിക്കുന്നു....

  ReplyDelete
 42. Sunil,

  Wanted to read this. Looks good. But font is smaller for me to read. So stopped in the 4th or 5th para. Next time, can you increase the font please.

  Sunu

  ReplyDelete
 43. ഇഷ്ടമായി ഈ വിവരണം. പണ്ട് ഹോഗനെക്കല്‍ നന്ദി ഹില്ല്സ് പോയിട്ടുണ്ട്... പലതും ഓര്‍മ്മ വന്നു..

  ഒത്തിരി നാളായി കന്നഡ ഒന്നു പ്രയോഗിക്കട്ടെ...
  ഉപാസന, നീവു ചെന്നാഗിതരാ?
  നിമ്മ കഥെ തുമ്പ ഉത്തമ.. നനഗു ജാസ്തി ഇഷ്ട ആയിത്തു ... അഭിനന്ദനെഗളു ..
  നാനു ബാങ്കളൂരദല്ലി തുമ്പ വര്‍ഷഗളു ജീവിസു. ആദരെ കന്നഡ മറെ ഹോഗിത്തു.. ക്ഷമിസ് ബിടി.

  ReplyDelete
 44. @ Sunu

  To enlarge character size follow the steps described bello.

  In Internet Explorer / Mozilla Firefox, click on "VIEW" tab at top left side just after to "File, Edit". From the "TEXT SIZE" menu you can increase or decrease text size.

  :-)
  Thanks
  Sunil || Upasana

  ReplyDelete
 45. പ്രിയപ്പെട്ട സുനില്‍ ,

  അനുഭവങ്ങള്‍ തുറന്നെഴുതിയത്‌ നന്നായിട്ടുണ്ട് . സുനില്‍ പിന്നിട്ട കല്ലും മുള്ളും നിറഞ്ഞ വഴികളും അനുഭവങ്ങളും എല്ലാം ഹൃദയത്തിന്‍റെ ഭാഷയില്‍ തന്നെ ,അതായത് യാതൊരു വളച്ചുകെട്ടും ഇല്ലാതെ എഴുതി. മകന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നവരെ ഭയക്കുന്ന സ്നേഹനിധിയായ അമ്മ ,

  എന്‍റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു . മക്കളുടെ ഭാവിയെപ്പറ്റി ചിന്തയുള്ള അച്ഛനമ്മമാര്‍ -പുണ്യം ചെയ്തവര്‍ക്ക് അതൊക്കെ കിട്ടൂ .പിന്നെ ജീവിതം എന്ന മൂന്നക്ഷരത്തെ വ്യാഖ്യാനിച്ചതും അര്‍ത്ഥവത്തായി .

  പിന്നെ ഇടക്ക് കയറി വന്ന അക്ക .

  ബാംഗ്ലൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ എനിക്കും ചില ഓര്‍മ്മകളൊക്കെ ഉണ്ട് . എന്‍റെ ബാല്യത്തിന്‍റെ കുറച്ചുകാലം ചിലവഴിച്ചത് (ഏഴു വയസ്സ് വരെ ) അവിടെ ആയിരുന്നു .

  അഭിനന്ദനങ്ങള്‍ സുനിലെ.

  ReplyDelete
 46. എഴുത്തിന്‍റെ, വായനയുടെ...നല്ലൊരു ലോകം.
  ആശംസകള്‍

  ReplyDelete
 47. സുനിലേ
  ഈ കഥ കുറച്ചു നീ ളം
  കുടിയാലും വായിച്ചു .നല്ല
  കഥ .വളപ്പൊട്ടുകള്‍ ഇ പ്പോഴും
  കൈയി ലു ണ്ടോ ????????

  ReplyDelete
 48. മനോഹരമായിരിക്കുന്നു......... നാല്ല ക്രാഫ്റ്റ്............ആശംസകള്‍

  ReplyDelete
 49. ചില കാത്തിരിപ്പുകള്‍...
  അറിയാത്തകാലത്തോളം നീളുന്നു
  ചില മാറ്റങ്ങള്‍ വേദനിപ്പിക്കുകയും ചെയ്യും...

  ReplyDelete
 50. ഇത്തിരി വേദനിച്ചൂട്ടോ

  ReplyDelete
 51. ഒരിത്തിരി വയ്കി വായിക്കാന്‍ എങ്കിലും നന്നയിരിക്കുന്നു !

  നിമ്ത് ഏന് ബേക്കു ഗുരോ

  ReplyDelete
 52. സുല്ലിക്ക : വഴിമാറി നടക്കുന്ന വഴികളും അടഞ്ഞുപോവുകയാണെങ്കിലോ :-)

  റഫീക്ക് : നന്ദി വരവിനു. മുന്നറിയിപ്പ് മാറ്റിയിട്ടുണ്ട്.

  അജിത് : താങ്ക് യു അജ്ഞാതസുഹൃത്തേ :-)

  മേനോന്‍‌കുട്ടി / വിജയ് ശങ്കര്‍ : വായനക്കു നന്ദി

  ബിന്ദുചേച്ചി : മാറ്റി...

  എം.ഡി : ശരിക്കും എം.ഡി ആണോ ?? വീണ്ടും വരുമെന്നതില്‍ സന്തോഷം. :-)

  അനോണി : സലാം സുഹൃത്തേ...

  ഏറനാടന്‍ : മീറ്റര്‍ നീളം ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി ഞാന്‍ എഴുതണമെന്നാണോ ഭായി പറയുന്നത്. എഴുത്ത് രസമായാല്‍ പോരേ. നന്ദി ഭായ് :-))

  ഏറക്കാടന്‍ : എങ്ങും തൊടാതെയുള്ള ഒരു പറച്ചില്ലാണല്ലോ അത് :-)

  ജയന്‍ ഭായ് : മിശ്രിതമാണല്ലേ. :-)

  വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ പ്രണാമം
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 53. അഭീ : നീ ഒരേ വാചകങ്ങള്‍ ഇട്ടിട്ടു പോകല്‍ ഒരു ശീലമാക്കുകയാണ്. :-)

  കിരണ്‍ : എന്നാല്‍ അടുത്ത തവണ ശ്വാസം മുട്ടിക്കാന്‍ നോക്ക്കാം :-)

  ജ്യോ : ഉം ഉം :-)

  മുസാഫിര്‍ : ബാബുച്ചേട്ടന്‍ ഇങ്ങിനെ പറയുമ്പോള്‍ അതില്‍ സത്യമില്ലേ എന്നു എന്നിലും സംശയമുദിക്കുന്നു. :-)

  കുമാരന്‍ : നന്ദി

  ഷെര്‍ലക്ക് : താങ്കള്‍ രക്ഷകനാകുന്നു

  അല്‍ഡസ് / ഓട്ടക്കാലണ : ഉം. ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉണ്ടല്ലേ. കൈവഴികളില്‍ മുള്ളുണ്ടെങ്കില്‍ പറയണേ.

  രാജേഷ് ഭായ് : ഇതിലും ‘ഇതിഹാസകാരന്‍’ ഉണ്ടോ!! :-)
  എന്റെ ശൈലിയാണിത്. പിന്നെ വാചകങ്ങളുടെ ആവര്‍ത്തനം അറിയാഞ്ഞല്ല. മനപ്പൂര്‍വ്വമാണ്. :-)
  നന്ദി ഭായ്

  വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ പ്രണാമം
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 54. അനില്‍കുമാര്‍ : ആദ്യവരവിനു നന്ദി. വിലയിരുത്തല്‍ ഗൌരവമായി എടുക്കുന്നു.

  ബീന : അജ്ഞാതയായ വായനക്കാരി, നീളം ഞാനൊരു പ്രശ്നമാക്കാറില്ലെന്നത് സൂചിപ്പിക്കട്ടെ. വായിക്കാന്‍ കൊള്ളമെങ്കില്‍ ഞാന്‍ ഇനിയും നീളന്‍ കഥകള്‍ എഴുതും. വായിക്കുമല്ലോ :-)

  സാജന്‍ & ഗന്ധര്‍വ്വന്‍ : ആദ്യവരവിനു നന്ദി.

  ജയരാജ് : എല്ലാം വായിക്കുന്നതില്‍ സന്തോഷം.

  സുബിരാജ് : ദീര്‍ഘമായ സുന്ദര കമന്റിനു ഒരു സ്മൈലി

  ജബ്ബാറേ : നന്ദി ഡാ. സ്ഥിരം വരണം.

  ഇസ്മൈല്‍ : നീളം... നോ കമന്റ്സ് :-)

  പൌര്‍ണമി : പുഞ്ചിരിക്കുന്നു... ഞാന്‍

  ശ്രീനാഥന്‍ സാര്‍ : ;-)


  വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ പ്രണാമം
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 55. ലിഡിയ : എന്തിനാ ചെല യാത്രകള്‍ അവഗണിക്കുന്നേ. എല്ലാം നല്ലതിനു. എന്തു തങ്കപ്പെട്ട സൊഭാവമാണെന്നോ അവരുടെ...

  ഹേമാംബിക : ഹേമക്കു എങ്ങിനെ തോന്നിയോ അങ്ങിനെ കരുതിക്കോളൂ. കൂട്ടി യോജിപ്പിക്കലാണെങ്കില്‍ അങ്ങിനെ :-)
  ഞാന്‍ ഉപയോഗിക്കുന്നത് ‘അജ്ഞലി ഓള്‍ഡ് ലിപി’ എന്ന ഫോണ്ടാണ്. അതു മാറ്റി വേറെ ഉപയോഗിക്കാന്‍ ഒരു സാദ്ധ്യതയുമില്ല. കാരണം എല്ലാവരും ആ ഫോണ്ടാണ് ഉപയോഗിക്കുന്നത്. അവസാനഭാഗം അങ്ങിനെതന്നെ വേണമെന്നാണ് എന്റെ ഇപ്പോഴത്തേയും അഭിപ്രായം. ഭാവിയില്‍ മാറുമെന്നും തോന്നുന്നില്ല. നന്ദി ബഹന്‍. ഒരേ നാളുകളില്‍ ബ്ലോഗില്‍ ഹരിശ്രീ കുറിച്ചവരുടെ കണ്ടുമുട്ടല്‍. അതു സുന്ദരമാണ് :-)

  ജിഷാദ് : ആദ്യവരവിനു നന്ദി സുഹൃത്തേ

  ശോഭീ : കട്ടിഗെനഹള്ളിയിലേക്ക് മലയാളികളുടെ കുത്തൊഴുക്കാണെന്നു കേള്‍ക്കുന്നു ഇപ്പോള്‍. നമ്മടെ പിള്ള ഇവടെ ഒണ്ടായിരുന്നെങ്കിലോ!!! ;-)

  സുചന്ദ് : ജീവിതവും കഥയും തമ്മിലുള്ള അതിര്‍വരമ്പ് എന്നെ സംബന്ധിച്ചിടത്തോളം വളരെ നേര്‍ത്തതാണ്. ചിലപ്പോള്‍ കഥയില്‍ നിന്നും കടങ്കഥയിലേക്കും അതു വഴുതാറുണ്ട്. “എന്റെ ജീവിതം” ആണെന്നു താങ്കള്‍ക്കു തോന്നുന്നെങ്കില്‍ (പ്രത്യേകിച്ചും എന്റെ എല്ലാ പോസ്റ്റുകളും വായിച്ചിട്ടുള്ള താങ്കള്‍ക്കു) ഞാനതിനോട് എന്തു പറയണം ??? :-)

  ചിത്രാംഗദ : ഇപ്പോ മീറ്റ് ചെയ്തല്ലോ. അതു ധാരാളമല്ലേ :-)

  വായാടി : വേണോ?. ആദ്യവരവിനു നന്ദി :-)

  ദീപക് : താന്‍ കയറി മേഞ്ഞോളൂ :-)

  വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ പ്രണാമം
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 56. വാളൂരാന്‍ : മുരളി മാഷെ... നിജമാവ?!!

  സുനു : അപ്പോ പറഞ്ഞ പോലെ. താങ്കളുടെ പേര് എന്റെ അമ്മ എന്നെ വിളിക്കുന്നതാണ്...

  വഷളാ : തുമ്പ താങ്ക്സ്...

  മിനിചേച്ചി / അന്തര്‍ജ്ജനമേ : അതുശരി ഇവിടെ വളര്‍ന്നയാളാ അല്ലേ!! അക്ക ഒരു മേജര്‍ കഥാപാത്രമാണ് കേട്ടോ... നന്ദി :-)

  സിബു : പറഞ്ഞതു ശരിയാണെന്നു തോന്നുന്നു. :-)

  കുസുമേച്ചി : കുപ്പിവളകളോ!!! ശ്‌ശ്‌ശ്...... ആരോടും പറയണ്ട. അതെന്റെ കയ്യില്‍ “ഉണ്ട്‌ല്ല” ;-))

  പ്രയാണ്‍ : വരവിനു പ്രണാമം.

  അന്ന്യന്‍ : എന്നാലും കാത്തിരിപ്പുകള്‍ക്കു ഒരു അറുതി വേണ്ടെ.

  വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടെ പ്രണാമം
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 57. കണ്ടതെല്ലാം പുതുമകള്‍. കേട്ടതെല്ലാം അമര്‍ത്തിയ കിതപ്പുകള്‍.

  നന്നായിട്ടുണ്ട്...

  ReplyDelete
 58. ഇന്നും ഇന്നലെയുമായി സംഭാഷണങ്ങള്‍ കൊണ്ട് കോര്‍ത്തിണക്കിയ ശൈലി ഇഷ്ടപ്പെട്ടു ,.കഥയും.....
  നല്ല ഒരു ഭാവി ഉണ്ട് സുനിലിനു .... ആശംസകള്‍ , ഒപ്പം പ്രാര്‍ത്ഥനയും :)

  ReplyDelete
 59. പുതിയ കാഴ്ചകള്‍
  പുതിയ അനുഭവങ്ങള്‍
  അഭിനന്ദനങ്ങള്‍..

  ReplyDelete
 60. sunil..thante anweshanangal thudaratte..ellaavidha aashamsakalum..

  ReplyDelete
 61. @ Kaayalan

  Are you Kaavalan OR Kaayalaan itself...
  :-)
  Upasana

  ReplyDelete
 62. നഗരത്തിന്റെ കരാളഹസ്തം എത്തിയിട്ടില്ലാത്ത സുന്ദരിയായ ഉള്‍പ്രദേശം
  ലംബമായി കൂര്‍ത്തുനില്‍ക്കുന്ന കല്ലുകളില്‍ വണ്ടികയറാതെ സൂക്ഷിച്ചുഓടിച്ചു
  ചെറുകാര്‍മേഘങ്ങള്‍ ആകാശത്തു അണിനിരക്കുന്നതു കണ്ടു
  (ഇത്തരം പ്രയോഗങ്ങൾ എത്ര പഴയതാണ് സുനിലേ)
  (ആ ചിന്ത ഹരിയെ ചിരിപ്പിച്ചു. പിന്നെ ചിന്തിപ്പിച്ചു.-അയാൾ ചിന്തിക്കുകയല്ലെ പിന്നെ കഥാകാരൻ ഇടയ്ക്കെന്തിനു കയറി?)

  ഗ്രാമീണതയെക്കുറിച്ചും അതിന്റെ മനോഹാരിതയും തണ്ണിമത്തനുമൊക്കെ ആവശ്യമില്ലാതെ പലതവണ ആവർത്തിച്ചു.

  (ഓലഷെഡിന്റെ വാതില്‍ ഉണ്ടാക്കിയിരിക്കുന്നത് മെടഞ്ഞ പനയോലകള്‍ മുളങ്കോലിനോട് ചേര്‍ത്തുകെട്ടിയാണ്. മേല്‍ക്കൂരയും പനയോല തന്നെ. തെങ്ങോലകളേക്കാളും കൂടുതല്‍ കാലം നിലനില്‍ക്കും. പോരാതെ മഴയെ പ്രതിരോധിക്കാനുള്ള സവിശേഷ സാമര്‍ത്ഥ്യവും. വാതിലൊഴിച്ചുള്ള ചുമര്‍ഭാഗം മെടഞ്ഞ തെങ്ങോലകൊണ്ടു അധികം കട്ടിയില്ലാതെ കെട്ടിയതാണ്. പുറത്തുനിന്നു നോക്കിയാല്‍ ഉള്‍ഭാഗം കുറച്ചൊക്കെ കാണാം. മറിച്ചും അങ്ങിനെതന്നെ----കഥയ്ക്കുള്ളിൽ ആവശ്യമില്ല്ലാത്തെ ഒരുപാടു വിവരണങ്ങൾ കൊണ്ട് സമ്പന്നമാണീ കഥ- സ്ട്രോയെ കുറിച്ച് പരാമർശമുണ്ടാകുമ്പോൾ പിന്നെ ഒരു പാരഗ്രാഫ് അതിന്റെ വിശദീകരണം മറ്റൊരു ഉദാ:)

  (ചന്തമുള്ള കറുത്തമുഖത്തു മുളച്ച ഏതാനും വിയര്‍പ്പുചാലുകള്‍ നെറ്റിയില്‍ ഒത്തുകൂടി. മൂക്കിലൂടെ ചാലിട്ടൊഴുകി. മുലകള്‍ക്കിടയിലൂടെ പൊക്കിളില്‍ വന്നുനിറഞ്ഞു. തുള്ളിതുള്ളിയായി നിറഞ്ഞു കവിഞ്ഞു. ഒടുവില്‍ വീണ്ടും താഴേക്കു.--കാളിദാസൻ വർണ്ണിച്ചതിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.)

  (ഹരിയുടെ അകകണ്ണില്‍ കഥാപാത്രങ്ങള്‍ മാറിമറിഞ്ഞു. കാലദേശങ്ങള്‍ വിചിത്രമായ അനുപാതത്തില്‍ പരസ്പരം സങ്കലനപ്പെട്ടു. ദേശാന്തരങ്ങള്‍‌ താണ്ടിയെത്തിയവര്‍ വര്‍ത്തമാനകാലവ്യക്തികളിലേക്കു പരകായപ്രവേശംചെയ്തു. നിലപാട് ഉറപ്പിച്ചു. നിറഞ്ഞുകിടക്കുന്ന അക്കയുടെ മാറിനു പണ്ടൊരിക്കല്‍ ഇളം‌പൈതലായി ചുരുണ്ടുകൂടിക്കിടന്നു അനുഭവിച്ച അമ്മയുടെ മാറിടത്തിന്റെ ചൂട്. അണച്ചുപിടിച്ച പുറംതഴുകുന്ന കൈകള്‍ക്കു അമ്മയുടെ കൈകളുടെ മൃദുത്വം. അവയുടെ ശീതളിമയില്‍ മനസ്സിലടക്കിയ സന്താപങ്ങള്‍ കെട്ടുപൊട്ടിച്ചു--വിജയന്റെ ചിന്തയും പ്രയോഗങ്ങളുമൊക്കെ വലിയ വ്യത്യാസമില്ലാതെ)


  പലരും പറഞ്ഞ പോലെ കഥയുടെ നീളം അസാരം കൂടുതലാണ്. അത് വല്ലാത്ത, അനാവശ്യമായ,ആഴം വരുത്തും എന്നു തെറ്റിദ്ധരിച്ച , വിവരണങ്ങൾ മുട്ടിനു മുട്ടിനു കൊടുത്തതിനാലാണ്.

  അക്കയിലേക്കെത്താൻ എത്ര നീളത്തിലുള്ള യാത്രാവിവരണം എഴുതേണ്ടി വന്നു.
  അടിമുടി ആധുനികതയുടെ ഹാങ്ങോവർ തലയ്ക്ക് പിടിച്ച കഥയാണിത്.
  മുകുന്ദന്റെ അപ്പുവിനെ, അരവിന്ദനെ, രമേശനെ,പിന്നെ എം.ടി.യുടെ കാലത്തിലെ സേതിവിനെ എഓർമ്മിപ്പിക്കുന്ന കഥാപാത്രം.

  (തുടരും)

  ReplyDelete
 63. ഹരി എന്ന ചെറുപ്പക്കാരന്റെ അസ്തിത്വപ്രതിസന്ധി എനിക്ക് ഫീൽ ചെയ്തതേയില്ല.

  നാട്ടിൽ പ്രാർത്ഥിച്ചിരിക്കുന്ന അമ്മ, തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ച കാമുകി. ഇന്റർവ്യൂവിലെ പരാജയം, ഒടുവിൽ വഴിയിൽ കണ്ട അക്കയുമായി രതി, അതിൽ നിന്നു സങ്കടക്കടൽ.
  എനിക്കെന്തോ വല്ലാത്ത കൃത്രിമത്വം ഫീൽ ചെയ്തു.

  ജീവിതത്തെസംബന്ധിച്ച് കഥയിൽ നിരത്തുന്ന ഫിലോസഫിയൊക്കെ വളരെ പഴയതാണ്. തീരെ ചെറിയകാര്യത്തിൽ പോലും ഒരു ആത്മീയ ലൈൻ കഥയിലുണ്ട്.

  പിന്നെ കഴിഞ്ഞകാര്യങ്ങളും വർത്തമാനകാല സംഭവങ്ങളും കൂട്ടിക്കലർത്തുന്നതിൽ ശരിയാ‍യ ബ്ലെൻഡിംഗ് നടന്നില്ല.

  ഹരി എന്ന കഥാപാത്രത്തിൻ ജീവിതത്തിൽ ശരിയായ കാരണങ്ങൾ ഇല്ല എന്നു ഞാൻ പറയും.
  അയാളുടെ പ്രാണസങ്കടം അയാളുടെ തലയിൽ കഥാകാരൻ കെട്ടിവച്ചതാണ്.
  നിസ്സാരമായതിനെ ഊതിവീർപ്പിക്കുന്ന ഒരു അനുഭവം ഫീൽ ചെയ്തു.

  കല്ലിൽ നിന്നും ശില്പമല്ലാത്തതെല്ലാം കൊത്തിക്കളയുന്ന പോലെ കഥയിൽ നിന്നും കഥയ്ക്ക് ചേരാത്തതെല്ലാം വെട്ടിക്കളയാൻ, നിഷ്കരുണം, പഠിക്കണം.
  ചിലപ്പോൽ നാം എഴുതുന്ന ഒരു വാക്യം ഒരു ചിന്ത, ഒരു തത്വം നമുക്ക് പ്രിയപ്പെട്ടതാവും. പക്ഷെ കഥയുടെ അന്തരീക്ഷത്തിനാവശ്യമില്ലങ്കിൽ വേണ്ടന്നു വയ്ക്കണം.

  കഥ നന്നായി പറയാനറിയാവുന്ന ഒരാൾ അതിനെ ധൂർത്തടിക്കരുത്.

  ആധുനികത പോലെ നമ്മുടെ അസ്ഥിയിൽ പിടിച്ചതിനെ കുടഞ്ഞെരിഞ്ഞില്ലങ്കിൽ അത് ദോഷം ചെയ്യും. രാധ രാധ മാത്രം, വേശ്യകളെ നിങ്ങൾക്കൊരമ്പലം,പ്രഭാതം മുതൽ പ്രഭാതം വരെ തുടങ്ങിയ രീതിയിലുള്ള കഥകൾ മുകുന്ദൻ പോലും ഇനി എഴുതില്ല. തണ്ണീർകുടിയന്റെ തണ്ട് കണ്ടില്ലേ,

  സുനിലിൽ നല്ല ഒരു കഥാകാരനെ കണ്ടതുകൊണ്ടാണ് ഇത്ര രൂക്ഷമായി ഞാൻ പറഞ്ഞത്.

  പോസിറ്റീവായി എടുക്കുമെന്നു കരുതുന്നു.

  ReplyDelete
 64. @ സുരേഷ് ഭായ്

  സുനിലിൽ നല്ല ഒരു കഥാകാരനെ കണ്ടതുകൊണ്ടാണ് ഇത്ര രൂക്ഷമായി ഞാൻ പറഞ്ഞത്.

  മേലുള്ള വരിയില്‍ രണ്ടു തെറ്റിദ്ധാരണകള്‍ ഉണ്ട്.

  ഒന്ന് ഭായി രൂക്ഷമായി പറഞ്ഞതായി ഞാന്‍ ചിന്തിച്ചെന്നു. :-)
  രണ്ട് എനില്‍ ഒരു നല്ല 'കഥാകാരന്‍' ഉണ്ടെന്നത് (ഇനിയും തെളിയിക്കപ്പെടേണ്ട ഒന്നാണത്)

  ഞാന്‍ വിശദമായ മറുപടി ഇടാം
  എല്ലാ ചൂണ്ടിക്കാണിക്കലുകള്‍കും നന്ദി
  :-)
  ഉപാസന

  ReplyDelete
 65. നല്ല ശൈലി നന്നായിരിക്കുന്നു. ആശം സകള്‍

  ReplyDelete
 66. @ സുരേഷ് ഭായ്

  എങ്ങിനെ മറുപടി എഴുതണമെന്നു ഞാന്‍ ആലോചിച്ചു. ഭായി പറഞ്ഞ വാക്കുകളില്‍ ക്വോട്ട് ചെയ്തു ഓരോന്നിന്നും പ്രതിരോധം തീര്‍ക്കണോ അതോ എല്ലാം ഉള്‍ക്കൊള്ളിച്ചു പൊതുവായി മറുപടി പറഞ്ഞാല്‍ മതിയോ എന്നും. ആദ്യത്തേതാകുമ്പോള്‍ ചൂണ്ടിക്കാണിക്കലുകളും മറുപടിയും ആരോഗ്യകരമല്ലാത്ത ഒരു മത്സരത്തിന്റെ ദിശയിലേക്കു നീങ്ങുമെന്നു തോന്നി. അതിനാല്‍ കുറച്ചു പൊതുവായ വിശദീകരണം നല്‍കാന്‍ തീരുമാനിച്ചു. എന്നിട്ടും എനിക്കു ചിലയിടങ്ങളില്‍ ക്വോട്ട് ചെയ്യേണ്ടിവന്നു എന്നത് താങ്കളുടെ വിമര്‍ശനത്തിന്റെ പ്രത്യേകത മൂലമാകാം.

  ഒരു കഥ/പോസ്റ്റ് എന്നിവ എഴുതാന്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സില്‍ അതിന്റെ ഒരു പൂര്‍ണരൂപം പലപ്പോഴും ഉണ്ടാകാറില്ല. മനസ്സില്‍ പല സമയത്തു തോന്നുന്നു സ്പാര്‍ക്കുകള്‍ അപ്പപ്പോള്‍ പകര്‍ത്തിവക്കും. ഇവയെല്ലാം ഒരേ കഥയിലെ ഭാഗങ്ങള്‍ ആകണമെന്നുമില്ല. ഒരേ സമയം 4-5 പോസ്റ്റുകള്‍ എന്റെ പണിപ്പുരയില്‍ എന്നുമുണ്ടാകും. ചിലവ പൂര്‍ത്തിയാകാറായതും മറ്റു ചിലവ തുടങ്ങിയതും ആയി. എഴുത്ത് പുരോഗമിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് പകര്‍ത്തിവക്കുകയണ്. മനസ്സാകട്ടെ പഴയതും പുതിയതുമായ ഒരുപാട് കാര്യങ്ങളുമായി ദൈനംദിനേന ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. പുതിയതു മാത്രമേ ചിന്തിക്കാവൂ എന്നോ പുതുമ മാത്രമേ തേടാവൂ എന്നോ ഒന്നും നമുക്ക് (അറ്റ്‌ലീസ്റ്റ് എനിക്കെങ്കിലും) ഉപാധി വക്കാന്‍ പറ്റില്ല. ഉപാധി വച്ചാല്‍ ചിന്ത തന്നെ ഒരുപക്ഷേ വികലമായിപ്പോയേക്കാം. മനസ്സിലെകാര്യങ്ങളുടെ കാര്‍ബണ്‍ കോപ്പിയായതിനാല്‍ എന്റെ (പകര്‍ത്തി ) എഴുത്തില്‍ പഴയതും പുതിയതുമായ പ്രയോഗങ്ങള്‍ ഉണ്ടാകും. പുതിയത് മാത്രമേ ഉള്‍പ്പെടുത്താവൂ എന്നോ പഴയതിനെ അപ്പാടെ ഒഴിവാക്കണമെന്നോ എനിക്ക് അഭിപ്രായമില്ല. ആരെഴുതിയാലും പുതിയതും പഴയതുമായ പ്രയോഗങ്ങള്‍ പലയിടത്തും കാണും. ‘തണ്ണീര്‍ക്കുടിയനേക്കാളും’ എനിക്കിഷ്ടമായത് ‘സൈലന്‍സര്‍‘ തന്നെയാണ്. പഴയ പ്രയോഗങ്ങള്‍ അത്ര ബോറിങ്ങ് ആണോ?

  (ആ ചിന്ത ഹരിയെ ചിരിപ്പിച്ചു. പിന്നെ ചിന്തിപ്പിച്ചു.-അയാൾ ചിന്തിക്കുകയല്ലെ പിന്നെ കഥാകാരൻ ഇടയ്ക്കെന്തിനു കയറി?)

  എന്താണ് ഉദ്ദേശിച്ചതെന്നു എനിക്കു മനസ്സിലായില്ല. :-(

  ആവര്‍ത്തനം പലരേയും മടുപ്പിക്കുന്ന ഒന്നാണ്. ഭായിയുടെ ആരോപണം (ഗ്രാമീണതയെക്കുറിച്ചും അതിന്റെ മനോഹാരിതയും തണ്ണിമത്തനുമൊക്കെ ആവശ്യമില്ലാതെ പലതവണ ആവർത്തിച്ചു.) വായിച്ചശേഷം ഞാന്‍ എന്റെ പോസ്റ്റ് ഒന്നുകൂടി വായിച്ചു. സത്യത്തില്‍ ഗ്രാമീണസൌന്ദര്യത്തെ പലതവണ പലരീതിയില്‍ മടുപ്പുളവാക്കും വിധം ആവര്‍ത്തിച്ചു എന്ന നിഗമനത്തില്‍ എനിക്കെത്താന്‍ കഴിഞ്ഞില്ല. കഥയുടെ തുടക്കത്തില്‍ മാത്രമേ ഗ്രാമത്തെപ്പറ്റി കാര്യമായി എന്തെങ്കിലും പറയുന്നുമുള്ളൂ. ‘സ്ട്രോ’ പരാമര്‍ശത്തിനു ശേഷം പറഞ്ഞത് ‘ബാംഗ്ലൂര്‍’ നഗരത്തിലെ ഒരു രീതിയാണ്. അതില്‍ എന്താണ് പ്രോബ്ലം. കഥയോട് ഇഴുകുന്നില്ല എന്നോ. അതോ ആ പാ‍ര്‍ട്ട് മൂലം കഥയുടെ നീളം വര്‍ദ്ധിക്കുന്നു എന്നോ?.
  ആദ്യത്തേതാണെങ്കില്‍ എല്ലാം കഥയോട് ഇഴുകിപ്പോകണമെന്ന വാശി എനിക്കില്ലതന്നെ. അതിനുമാത്രം നല്ല എഴുത്തല്ല എന്റേതെന്നു കൂട്ടിക്കോളൂ. പിന്നെ നീളം ഞാനൊരു പ്രശ്നമാക്കാറില്ല. നീളം കുറഞ്ഞ പോസ്റ്റേ വായിക്കൂ എന്നു വാശിയുള്ളവര്‍ക്കു വേണ്ടി എഴുതാന്‍ ശ്രമിക്കാറുമില്ല. :-)
  ഇനി ഇതു രണ്ടുമല്ല മൂന്നാമതൊരു പ്രശ്നമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക.

  (continuessss...)

  ReplyDelete
 67. (ചന്തമുള്ള കറുത്തമുഖത്തു മുളച്ച ഏതാനും വിയര്‍പ്പുചാലുകള്‍ നെറ്റിയില്‍ ഒത്തുകൂടി. മൂക്കിലൂടെ ചാലിട്ടൊഴുകി. മുലകള്‍ക്കിടയിലൂടെ പൊക്കിളില്‍ വന്നുനിറഞ്ഞു. തുള്ളിതുള്ളിയായി നിറഞ്ഞു കവിഞ്ഞു. ഒടുവില്‍ വീണ്ടും താഴേക്കു.--കാളിദാസൻ വർണ്ണിച്ചതിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.)

  കാളിദാസകൃതി ഒക്കെ വായിക്കുന്ന അളാണ് ഞാനെന്നു ഭായി കരുതുന്നുവെങ്കില്‍ അതൊരു ബഹുമതി തന്നെയാണ്. അര്‍ഹിക്കാത്ത ബഹുമതി. ഇത്തരമൊരു പാരഗ്രാഫ് എന്റെ മനോമുകുരത്തില്‍ ഉണരില്ലെന്നും ഇത്തരത്തില്‍ എഴുതാന്‍ എനിക്കു കഴിയി(വി)ല്ലെന്നും ഭായി കരുതുന്നുണ്ടെങ്കില്‍ ഞാനെന്താണ് പറയുക?!. ഇതൊരു സില്ലി ഖണ്ഢികയാണ്. വലിയ ആലോചനയൊന്നും കൂടാതെ ഒറ്റയടിക്കു എഴുതിയത്. ഇതെഴുതാന്‍ കാളിദാസന്‍ കൃതികള്‍ വായിക്കണ്ട കാര്യമില്ല. പെണ്ണിന്റെ ശരീരശാസ്ത്രം അറിഞ്ഞാല്‍ ഏതൊരുവനും എഴുതാം ;-)

  വിജയന്‍!! : ഇപ്പോള്‍ മുകുന്ദന്‍ അല്ലേ പിടികൂടിയിരിക്കുന്നത്. നോ കമന്റ്സ് :-))

  കഥയിലേക്കു കഥാപാത്രങ്ങള്‍ പ്രവേശിക്കുന്നതിനു മുമ്പ് പലപ്പോഴും ഞാന്‍ അവര്‍ക്കുവേണ്ടി ഒരു പ്ലാറ്റ്‌ഫോം ഇട്ടു കൊടുക്കാറുണ്ട്. ആ അടിത്തറയില്‍ കഥാപാത്രങ്ങള്‍ കൂടുതല്‍ കരുത്തരാകുമെന്നു എനിക്ക് അഭിപ്രായമുണ്ട്. പൊടുന്നനെ ‘അക്ക’ എന്ന കഥാപാത്രത്തെ കഥയിലേക്കു ഞാന്‍ ഇന്‍‌സര്‍ട്ട് ചെയ്യില്ല. ചെയ്താല്‍ അക്കയെന്ന വ്യക്തി ദുര്‍ബലമാകും. അക്കയെ എവിടെവച്ചു കണ്ടു, ഏത് സാഹചര്യത്തില്‍ എന്നതൊക്കെ പ്രാധാന്യമുള്ളതാണ്. കഥയില്‍ ആ കഥാപാത്രം ഒരു രതിയിലും ഏര്‍പ്പെടുന്നുണ്ട്. അപ്പോള്‍ അക്കയുടെ രംഗപ്രവേശനവും ചിത്രീകരണവും വളരെ ശ്രദ്ധിക്കേണ്ടതാണ്. സ്വാഭാവികതക്കു വേണ്ടി.

  ഭായി ഉദ്ധരിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ രമേശന്‍ നായരേയും, സേതുവിനേയും മാത്രമേ അറിയൂ (മുകുന്ദന്റെ ഒറ്റ കഥ വായിച്ചിട്ടില്ല) രണ്ടു കഥാപാത്രങ്ങളും സ്പര്‍ശിച്ചിട്ടുമില്ല.

  ഹരി എന്ന ചെറുപ്പക്കാരന്റെ അസ്തിത്വപ്രതിസന്ധി എനിക്ക് ഫീൽ ചെയ്തതേയില്ല.

  ഹരി എന്ന യുവാവിന്റെ ആസ്തിത്വപ്രതിസന്ധി ഫീല്‍ ചെയ്തില്ലെങ്കില്‍ ഭായി മനസ്സിലാക്കൂ, ഹരിക്കു ആസ്തിത്വപ്രതിസന്ധി ഒന്നുമേ ഇല്ലെന്നു. ആസ്ഥിത്വ പ്രതിസന്ധി ഉണ്ടെന്നു വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുമില്ല. തൊഴിലന്വേഷണത്തിനിടയിലും ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ആസ്വദിച്ചു “മുഷ്ടിമൈഥുനം” ചെയ്യുന്ന, രണ്ടു മാസത്തിലൊരിക്കല്‍ വീട്ടില്‍ പോയി നാട്ടുകാരേയും വീട്ടുകാരേയും കാണുന്ന, വീക്കെന്റില്‍ സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുന്ന ഹരിക്കു എന്തൂട്ട് ആസ്ഥിത്വപ്രതിസന്ധി...

  ഞാന്‍ മുകുന്ദന്റെ കഥകള്‍ വായിച്ചിട്ടുണ്ടെന്നും അവയിലെ ആസ്ഥിത്വപ്രതിസന്ധിയുടെ ആരാധകനുമാണെന്ന ധാരണയിലാണ് ഇതൊക്കെ പറയുന്നതെങ്കില്‍ അതൊന്നും ശരിയല്ല. ‘ജെ‌സിബി’ ഒഴിച്ചു ഞാനൊന്നും വായിച്ചിട്ടില്ല. പക്ഷേ നോവലുകള്‍ മിക്കതും വായിച്ചിട്ടുണ്ട്. “ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു” എന്നതില്‍ രമേശന്‍ നായരുടെ ആസ്ഥിത്വസങ്കടങ്ങള്‍ അക്കാലത്തെ ചെറുപ്പക്കാരെ വഴിതെറ്റിച്ചിട്ടുണ്ടെന്നു അറിയാം. ഞാന്‍ അതിന്റെ ആരാധകനല്ല. അതൊരു മികച്ച നോവലാണെന്ന അഭിപ്രായവുമില്ല. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ വളരെ ഇഷ്ടമാണ്.

  ശരിയാ‍യ ബ്ലെൻഡിംഗ് നടന്നില്ല എന്ന വിലയിരുത്തല്‍ ഗൌരവമായി എടുക്കുന്നു. ഇനി എഴുതുമ്പോള്‍ ആവുന്ന പോലെ കൂടുതല്‍ നന്നാക്കാന്‍ ശ്രദ്ധിക്കാം.

  (continuesss...)

  ReplyDelete
 68. ബാംഗ്ലൂര്‍ നഗരത്തില്‍ ഐടി ഏരിയയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ നല്ല ശതമാനം ഇവിടെ വന്നു ജോലി അന്വേഷിച്ചു കണ്ടുപിടിക്കുന്നവരാണ്. മറ്റൊരു കൂട്ടരാണെങ്കില്‍ കോളേജ് പഠനത്തിനിടയില്‍ തന്നെ കാമ്പസ് ഇന്റര്‍വ്യൂ വഴി ജോലി ശരിയായവരും. രണ്ടാമതു പറഞ്ഞവര്‍ വലിയ ബുദ്ധിമുട്ടുകളൊന്നും ഫേസ് ചെയ്യേണ്ടതില്ല. പക്ഷേ ആദ്യം പറഞ്ഞവര്‍ക്കു ഇവിടെ പിടിച്ചു നില്‍ക്കാന്‍ ഒരു ബേസ് ആവശ്യമാണ്. നന്നായി കഷ്ടപ്പെടണം. പിന്നീട് പിടിച്ചുകയറി പോകാനും. ടെക്നിക്കല്‍ റൌണ്ടൊക്കെ പാസായാലും മറ്റു പലതിലും (ക്വാളിഫിക്കേഷന്‍, ന്യൂനതകള്‍... എന്നിവ. ‘പടിപ്പുര’ എന്ന ബ്ലോഗറുടെ പഴയൊരു പോസ്റ്റുണ്ട്. ഞാന്‍ അതു എപ്പോഴെങ്കിലും കാണിച്ചുതരാം) ഊന്നി പുറന്തള്ളിയേക്കാം. ഞാന്‍ ഒന്നര കൊല്ലത്തില്‍ കൂടുതല്‍ ജോലിയില്ലാതെ ഇവിടെ അരപ്പട്ടിണിയായി നടന്നിട്ടുണ്ട്. കഴിവില്ലായ്മ കൊണ്ടല്ലെന്നു സൂചിപ്പിക്കട്ടെ. ഒക്കെ മുമ്പ് എഴുതിയിട്ടുണ്ട്. ഇനിയും ആവര്‍ത്തിക്കുന്നില്ല.

  കഥയില്‍ ഞാന്‍ ഹരിയുടെ ധര്‍മ്മസങ്കടങ്ങള്‍ കൂടുതല്‍ എഴുതാന്‍ ശ്രമിച്ചിട്ടില്ല. കാരണം ആത്മാംശം വന്നാലോ എന്നു കരുതി. എന്നിട്ടു പോലും ചിലവ കഥയില്‍ കടന്നുകൂടി. അത് ഒരു സുഹൃത്തിന്റെ സ്നേഹപൂര്‍ണമായ ചൂണ്ടിക്കാണിക്കലുകളിന്‍‌മേല്‍ ഞാന്‍ പിന്‍‌വലിക്കുകയും ചെയ്തു. കാരണം കഥയില്‍ ‘ഞാന്‍’ ഉണ്ടാകാതിരിക്കാനാണ് എന്റെ ആഗ്രഹം. പലപ്പോഴും കഥ അനുഭവക്കുറിപ്പിലേക്കു വഴിതിരിയുന്നത് അതില്‍ ‘ഞാന്‍’ കടന്നുവരുമ്പോഴാണ്. ഹരിയുടെ ധര്‍മ്മസങ്കടങ്ങള്‍ കൂടുതലെഴുതാതിരുന്നത് “നിസ്സാരമായതിനെ ഊതിവീര്‍പ്പിക്കുന്ന ഒരു അനുഭവം ഫീല്‍ ചെയ്തു” എന്നു ഭായിയെ കൊണ്ടു പറയിച്ചെങ്കില്‍ അതെന്റെ തന്നെ തെറ്റാണ്. :-)

  രാധ രാധ മാത്രം, വേശ്യകളെ നിങ്ങൾക്കൊരമ്പലം,പ്രഭാതം മുതൽ പ്രഭാതം വരെ തുടങ്ങിയ കഥകള്‍ ഞാന്‍ വായിച്ചിട്ടില്ല. മുകുന്ദന്റെ ഒരു കഥയും നോക്കിയിട്ടില്ല (നോവല്‍ അങ്ങിനെയല്ല) കഥയില്‍ പദ്മനാഭന്‍, മാധവന്‍, എം.ടി, ബഷീര്‍ അങ്ങിനെയാണ് എന്റെ ഇഷ്ടക്കാര്‍. തണ്ണീര്‍ക്കുടിയന്‍ മാതൃഭൂമിയില്‍ കണ്ടു. മുഴുവന്‍ വായിച്ചില്ല. ‘അക്കാദമി പ്രസിഡന്റ് മുകുന്ദനോട്‘ താല്പര്യമില്ല.

  കല്ലിൽ നിന്നും ശില്പമല്ലാത്തതെല്ലാം കൊത്തിക്കളയുന്ന പോലെ കഥയിൽ നിന്നും കഥയ്ക്ക് ചേരാത്തതെല്ലാം വെട്ടിക്കളയാൻ, നിഷ്കരുണം, പഠിക്കണം.

  ഹഹഹഹ. ഞാന്‍ ഇതെഴുതി കഴിഞ്ഞപ്പോള്‍ ഇതിന്റെ നീളം ഇപ്പോഴത്തേതിനേക്കാളും കൂടുതലായിരുന്നു. ആവശ്യമില്ലെന്നു തോന്നിയവ ഒഴിവാക്കിയാണ് ഇത്രയുമാക്കിയത്. എല്ലാം കഴിഞ്ഞപ്പോള്‍ പിന്നെ ഏതെങ്കിലും ഭാഗം കളയണമെന്നു എനിക്കു തോന്നിയില്ല. അതെന്റെ തീരുമാനമാണ്. എഴുതുന്ന വ്യക്തിയുടെ തീരുമാനം. ഭായിക്കു അതിനോട് വിയോജിക്കാം അല്ലെങ്കില്‍ യോജിക്കാം.

  വിമര്‍ശനങ്ങളുടെ ഉദ്ദേശം വിമര്‍ശിക്കപ്പെടുന്നവന്‍ പുതിയ നല്ല സൃഷ്ടി എഴുതണം എന്നതാവണം. അല്ലാതെ അവനെ ശത്രുപക്ഷത്തു നിര്‍ത്തിക്കൊണ്ടുള്ള ചൂണ്ടിക്കാണിക്കലുകള്‍ അല്ല. ഇവിടെ ഭായിയുടെ ചൂണ്ടിക്കാണിക്കലുകള്‍ വായിച്ചപ്പോള്‍ ഞാന്‍ ശത്രുപക്ഷത്താണോ എന്നു തോന്നിപ്പോയി. എന്റെ കുഴപ്പമായിരിക്കാം. അങ്ങിനെ ആശ്വസിക്കുന്നു.

  വീണ്ടും വരിക.
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 69. ചുര്‍‌ക്കിദിയ”


  വിയപ്പുമണികള്‍ പോലെ വാക്കുകളും...കേട്ടൊ സുനിൽ


  “നീ മിടുക്കനാ”

  ReplyDelete
 70. കാമ്പുള്ള കഥയാണ്..
  ഒന്നൊതുക്കിയെഴുതിയാല്‍
  മനോഹരം

  ReplyDelete
 71. പറയാനറിയില്ലങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല . നെഞ്ചില്‍ ഒരു കൊള്ളിയാന്‍ പാഞ്ഞു വായിക്കുന്നതിനിടയില്‍

  ReplyDelete
 72. നന്നായിട്ടുണ്ട് , ആസ്വദിച്ചു !

  ReplyDelete
 73. ഷൈനേ : എന്തിനാ വേദനിക്കുന്നത്. ഇതൊരു കഥയല്ലേ

  ഒഴാക്കന്‍ : എന്തു ആവശ്യപ്പെട്ടാലും തരുമോ ?

  സിജീഷ് : ആ ഭാഗമാണോ നന്നായിരിക്കുന്നേ. ബാക്കിയുള്ളതോ :-)

  റീഡേഴ്സ് ഡയസ് : ഭാവിയൊക്കെ നമുക്ക് ഒരുമിച്ചു കാണാം... :-)

  വാസുദേവന്‍ സാര്‍ : ആദ്യവരവിനു മുന്നില്‍ പ്രണാമം...

  പാലക്കുഴി : ശൈലിയിലെന്തിരിക്കുന്നു സാര്‍. പല ശൈലിയില്‍ പറഞ്ഞാലോ :-)

  പാവം ഞാന്‍ : തുമ്പ സന്തോഷം

  ബിലാത്തിപട്ടണം : എന്തിലാണ് മിടുക്ക് :-))

  വക്കീല്‍ : ഇപ്പോള്‍ മനോഹരമല്ലെന്ന്. അല്ലേ. നന്ദി :-)

  ലുട്ടാപ്പി : ആരു പറഞ്ഞു പറയാനറിയില്ലെന്നു :-)

  അക്ഷരം : ഇനിയും വരുമെന്നതില്‍ സന്തോഷം :-)

  എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 74. പോസ്റ്റിന്റെ വലിപ്പം കണ്ടു ക്ഷീണിച്ചു പോയി
  വായിച്ചു തീര്‍ന്നപ്പോള്‍ പക്ഷെ ക്ഷീണം തീര്‍ന്നു
  അസ്സലായി എഴുതി.നല്ല കഥ.പക്ഷെ മനസ്സില്‍ ഒരു നീറ്റല്‍

  ReplyDelete
 75. ക്ഷമിച്ചു വായിച്ചു. നന്നായിട്ടോ.
  'ച്ചുര്‍ക്കിടിയ'
  ഞാന്‍ കന്നഡ പഠിച്ചോ!

  ReplyDelete
 76. sunil kollaam mone ..ezhutthinte shyli valare ishtappettu ..jeevithavum koottikuzhachulla oru katha alle..thudaruka..

  ReplyDelete
 77. very nice story...
  excellent work!best wishes...

  ReplyDelete
 78. nannayi ezhuthi... all the best....

  ReplyDelete
 79. തുടരുക വീണ്ടും നല്ല കഥകളുമായി ജൈത്രയാത്ര!.. മറ്റു കഥകൾ വായിച്ചിട്ടില്ല... സമയമുള്ളപ്പോൾ ഉടനെത്താം!

  ReplyDelete
 80. സ്മിതേച്ചി : നീറ്റലിന്റെ ആവശ്യമൊന്നുമില്ല. പിന്നെ ബ്ലോഗനയില്‍ വായിച്ചു. നാട്ടിലെ ഒരു ബാര്‍ബറെപ്പറ്റി ‘കക്കാടിന്റെ പുരാവൃത്തങ്ങള്‍’ല്‍ എഴുതാന്‍ പ്ലാനുണ്ടായിരുന്നു. ഇനിയിപ്പോള്‍ എന്റെ ‘അമ്പട്ടന്‍’നെ കുറച്ചു നാള്‍ കഴിഞ്ഞിട്ടേ പുറത്തിറക്കുന്നുള്ളൂ.

  കൊലുസ് : എവിടന്ന്. കന്നഡയില്‍ ഒരു വാചകം മാത്രമല്ല ഉള്ളത്. :-)

  വിജയലക്ഷ്മി ചേച്ചി : ആളെ ഓര്‍മയുണ്ട് കേട്ടോ. പണ്ടത്തെ മുഖങ്ങളൊന്നും ഞാന്‍ മറക്കാറില്ല. ഹരിയില്‍ എന്റെ പ്രതിബിംബം കുറച്ചൊക്കെയുണ്ട്. വായിക്കുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

  ജാസ്മിക്കുട്ടി : ഇനിയും വരുമെന്നതില്‍ സന്തോഷം. ആദ്യവരവിനു മുന്നില്‍ പ്രണാമം.

  എ‌സി‌ബി : എന്തൂട്ട് പേരാണിഷ്ടാ. ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നു വേണമെങ്കില്‍ പറയാം. വരവിനും അഭിപ്രായത്തിനും നന്ദി എ‌സി‌ബി :-)

  മാനവധ്വനി : അങ്ങിനെയാകട്ടെ. ഇനിയും നന്നായി യാത്ര ചെയ്യാന്‍ പറ്റുമെന്നാണ് എന്റെ ആശ.

  എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ | ഉപാസന | സുപാസന

  ReplyDelete
 81. നന്നായിരിക്കുന്നു!!
  ആശംസകള്‍!!

  ReplyDelete
 82. വൈകിയെത്തിയ വായനക്കാരിയാണ്. നല്ല കഥ. കഥയുടെ കെട്ടുമട്ടും ഒവി.വിജയനെ ഓര്‍മിപ്പിക്കുന്നു.

  ReplyDelete
 83. kurachadhikam samaayameduthu manassilaakkaan.

  ezhuth nannaittund. chila varikal prthyekich.

  aazamsakal.

  ReplyDelete
 84. കാടക്കോഴി പെട്ടെന്നു നാടൻ കോഴിയായി മാറിയോ?

  മനുഷ്യനെപ്പോലെ തന്നെ ചകിരിനാരുകളും....

  You are a talented guy. Congrats....ഉമ്മ..കെട്ടിപ്പിടിച്ചു തന്നെ.. ഒരു പാടു ഇഷ്ടമായി..

  ReplyDelete
 85. നാലുവർഷം ഒരു മാസം നാലു ദിവസം...
  എന്താ‍ണിതെന്നു നിങ്ങൾ അമ്പരക്കേണ്ടതില്ല. കാരണം ഇത് ഒരു കാലയളവാണ്.

  എന്റെ ഏതെങ്കിലും ഒരു രചന/പോസ്റ്റിനു കിട്ടിയ കമന്റുകൾ മൂന്നക്കം തികക്കാൻ മേൽ‌പ്പറഞ്ഞ കാലയളവ്

  എടുത്തു !!
  ബൂലോകത്തുവന്നു ഒട്ടനവധി നല്ല പോസ്റ്റുകൾ എഴുതിയെങ്കിലും 100 എന്ന മാന്ത്രികസംഖ്യയിൽ

  അഭിപ്രായങ്ങളെത്തിയില്ല.

  ഒടുക്കം അതു സാധിക്കാൻ അക്ക വരേണ്ടിവന്നു !

  നന്ദി കുഞ്ഞുബി വർഗീസേ... താങ്കൾ എനിക്കു തരുന്ന ആദ്യത്തെ കമന്റാണിത്. അതുതന്നെ ഏന്നെ ഒരു

  അച്ചീവ്മെന്റിലേക്കു ഉയർത്താൻ സാധിച്ചത്, ആരു രചിച്ച തിരക്കഥ മൂലമാണ്. ഒടുക്കം പണിക്കർ സാർ ആ

  ചടങ്ങു നിർവഹിച്ചു. 100 !!

  അഭിപ്രായങ്ങൾ അറിയിച്ച ഓരോരുത്തരേയും സ്മരിക്കുന്നു, നമിക്കുന്നു. എല്ലാവർക്കും നന്ദി നമസ്കാരം.
  :)
  എന്നും സ്നേഹത്തോടെ
  സുനിൽ || ഉപാസന

  ReplyDelete
 86. ഷംസീർ : കമന്റാതിരിക്കാൻ വയ്യെങ്കിൽ കമന്റടിക്കൂ സുഹൃത്തേ. എനിക്കു വിരോധമില്ലാ

  ജോയ് പാലക്കൽ : വായനക്കു നന്ദി

  രാധിക : :)

  എക്സ് പ്രവാസിനി : വിജയ സ്പരം ഉപാസനയുടെ കഥകളിലോ :)

  എച്ച്മു : മുഴുവൻ വായിച്ചെന്നു മനസ്സിലാക്കുന്നു. ഒന്നു ഓർക്കൂ. കഥയുടെ മുഴുവൻ ആശയവും പിടികിട്ടണമെങ്കിൽ ബാക്ക് ഗ്രൌണ്ട് പ്രധാനമാണ്. പ്രത്യേകിച്ചും എന്റെ ബ്ലോഗിലെ ചില പഴയ പോസ്റ്റുകൾ.

  കുഞ്ഞുവി : ഞാനത് ശ്രദ്ധിച്ചിരുന്നു. അവിടെ കാടയിറച്ചി വളരെ സുലഭമാണു, നാടൻ കോഴികളേപ്പോലെ. ഞാൻ സമയം കിട്ടുന്ന മുറക്കു എഡിറ്റ് ചെയ്യാം. നന്ദി

  പണിക്കർ സാർ : ഇതുതന്നെ ധാരാളം. ഞാൻ മെയിലിടാം സമയം പോലെ
  :)
  എന്നും സ്നേഹത്തോടെ
  സുനിൽ || ഉപാസന

  ReplyDelete
 87. ബൂലോകത്തുവന്നു ഒട്ടനവധി നല്ല പോസ്റ്റുകൾ എഴുതിയെങ്കിലും 100 എന്ന മാന്ത്രികസംഖ്യയിൽ
  അഭിപ്രായങ്ങളെത്തിയില്ല.
  ഒടുക്കം അതു സാധിക്കാൻ അക്ക വരേണ്ടിവന്നു !

  ഓരോ കമന്തിനും ഓരോ താങ്കസ് വച്ച കമന്റ് ഇടൂ മാഷേ ന്നാല്‍ 150 എണ്ണംആകം

  ReplyDelete
 88. 2-3 മാസം മുമ്പ് മൊത്തത്തിൽ എഡിറ്റ് ചെയ്തിട്ടുണ്ട് :)

  ReplyDelete