Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Wednesday, November 21, 2007

എന്റെ ഉപാസനയില്‍ നിന്ന് ഉപാസനയിലേക്ക്

എഒരു വ്യക്തിക്ക് പേര് എന്തിനാണ്? അല്ലെങ്കില്‍ പേര് എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? സാമാന്യമായി പറഞ്ഞാല്‍ ഒരുകൂട്ടം ആളുകളില്‍നിന്നു ഒരു വ്യക്തിയെ തിരിച്ചറിയാന്‍ പേര് ഉപകരിക്കും. അപ്പോൾ പേരിന് വലിയ പ്രാധാന്യം ഉണ്ടെന്നു വരുന്നു.

'പേരിടൽ' ഇക്കാലത്തു ഒരു പ്രധാന ചടങ്ങായിത്തീര്‍ന്നിരിക്കുന്നു. ('ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍' എന്ന മാസ്റ്റര്‍പീസ് നോവലില്‍ നായികക്ക് പേരിടുന്ന സീന്‍ എൻ.എസ്.മാധവന്‍ രസകരമായി വിവരിച്ചിട്ടുണ്ട്). ഒരിക്കല്‍ ഒരു പേരിട്ടാല്‍ പിന്നീടതു മാറ്റുന്നതും ഇപ്പോള്‍ പതിവായിട്ടുണ്ട്. പല മാതാപിതാകളും 'പേരിടല്‍' ചടങ്ങിനു നല്‍കിയ പേരല്ല കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ നല്‍കാറുള്ളത്. അപ്പോൾ പേരിടലും പേരുമാറുന്നതും വലിയ സംഭവങ്ങള്‍ അല്ലെന്നു വരുന്നു. മറിച്ച് പേരുമാറ്റത്തിനു ശേഷവും നമ്മളെ നമ്മുടെ സുഹൃത്തുക്കള്‍ക്കും സഹയാത്രികര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നോ എന്നതിനാണ് പ്രാമുഖ്യം. തിരിച്ചറിയാനാകുമെങ്കില്‍ അത്തരം പേരുമാറ്റങ്ങള്‍ അഭിലഷണീയങ്ങള്‍ അല്ല എന്ന് പറയുന്നതില്‍ യുക്തിയില്ല.

അതിനാൽ എന്റെ ബ്ലോഗറിലേക്കുള്ള വരവിന്റെ വാര്‍ഷികത്തില്‍, എന്റെ 'തൂലികാനാമം' ഞാന്‍ മാറ്റിയാലും എന്റെ ബൂലോകസുഹൃത്തുക്കള്‍ക്ക് എന്നെ തിരിച്ചറിയാനാകും എന്ന ആത്മവിശ്വാസമുള്ളതിനാൽ 'എന്റെ ഉപാസന' എന്ന പേര് 'ഉപാസന' എന്നതിലേക്ക് ചുരുക്കുന്നു. അതാണ് കൂടുതല്‍ അനുയോജ്യന്നു ഞാന്‍ കരുതുന്നു.

ഞാന്‍ എന്തുകൊണ്ട് 'എന്റെ ഉപാസന' എന്ന പേര് തിരഞ്ഞെടുത്തെന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചിട്ടുണ്ട്. സുഹാസിനി അഭിനയിച്ച ‘എന്റെ ഉപാസന’ സിനിമയാണ് പലരും ചൂണ്ടിക്കാണിച്ചത്. അങ്ങിനെയൊരു സിനിമയുണ്ട് എന്നകാര്യം മുമ്പേ അറിയാമായിരുന്നു. പക്ഷെ ബ്ലോഗിനു രൂപംകൊടുത്തപ്പോള്‍ (Nov 2006) 'എന്റെ ഉപാസന' തിരഞ്ഞെടുക്കാന്‍ കാരണം സിനിമപേര് അല്ല. 'ഉപാസന' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യമായി മനസ്സില്‍ വരുന്നത് 'എന്റെ ഉപാസന' എന്ന സിനിമാ പേരായിരിക്കാം. പക്ഷേ പിന്നെയും ഒന്നുകൂടെ ഉണ്ടല്ലോ, ഉപാസനയായിട്ട്. LPR വര്‍മ സംഗീതം കൊടുത്ത ചുരുക്കം ഗാനങ്ങളിലൊന്നായ
“ഉപാസന..... ഉപാസന.....”
“ഇത് ധന്യമായൊരുപാസന.....”

ഞാന്‍ ബ്ലോഗിന് പേരിടുമ്പോല്‍ ഈ ഗാനമായിരുന്നു മനസ്സില്‍. അതിനൊപ്പം എന്റെ എഴുത്ത് എനിക്ക് ഒരു ഉപാസനയാണ്, ഒരു അര്‍ച്ചനയാണ്. ആര്‍ക്കു വേണ്ടിയുള്ള അര്‍ച്ചനകള്‍? ആരോടുള്ള ഉപാസന? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ നിസ്സഹായനാണ്.
വ്യക്തിപരമായ കാരണങ്ങളാൽ അവയ്ക്കുമുന്നില്‍ മൌനിയാകാതെ തരമില്ല.

കൂടുതലെഴുതി ബൂലോകസുഹൃത്തുക്കളെ ബോറടിപ്പിക്കുന്നില്ല. 'എന്റെ ഉപാസന' ഇനിമുതല്‍ 'ഉപാസന' ആയിരിക്കും. ബൂലോകസുഹൃത്തുക്കള്‍ ഈ കൂടുമാറ്റം അംഗീകരിക്കണമെന്ന് അപേക്ഷ. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.  'ഉപാസന'യുടെ ഉപാസനകള്‍ തുടരാനായി അനുഗ്രഹിക്കുക, ആശീര്‍വദിക്കുക.

47 comments:

 1. എന്റെ ബൂലോകസുഹൃത്തുക്കള്‍ എന്റെ ഈ കൂടുമാറ്റം അംഗീകരിക്കണമെന്ന് അപേക്ഷ.
  തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

  ഉപാസനയുടെ ഉപാസനകള്‍ തുടരാനായി അനുഗ്രഹിക്കുക, ആശീര്‍വദിക്കുക...

  എന്നും സ്നേഹത്തോടെ
  സുനില്‍ ഉപാസന

  ReplyDelete
 2. ആശംസകള്‍...
  ഒരു ഉപാസനാമൂര്‍ത്തി വേണമെങ്കില്‍ ഞാനിവിടെ ഉണ്ടേയ്...:)

  ReplyDelete
 3. എന്റെ ഉപാസന എന്ന് ഇട്ടപ്പോഴും എല്ലാവരും ഉപാസന എന്നു തന്നെയാണ് സംബോധന ചെയ്തിരുന്നത്. എന്റെ എന്ന് ചേര്‍ത്തപ്പോള്‍ ചിലരെങ്കിലും മറുപടി കമന്റില്‍ നിന്റെ ഉപാസന എന്നും ഇട്ടത് കണ്ടീട്ടുണ്ട്.

  എന്തായാലും ഉപാസന എന്ന് മാത്രം ആക്കിയത് നന്നായി.
  അപ്പോള്‍ അങ്ങനെ ആക്കിയില്ലെങ്കിലോ, തമിഴന്‍ പറഞ്ഞതുപോലെ അതും പ്രച്നമില്ലെയ്.

  ReplyDelete
 4. ഉപാസന..ഉപാസന..ഉപാസന...
  മൂന്നു വട്ടം പേരു ചോല്ലി വിളിച്ച് .. ആശംസകള്‍...

  ReplyDelete
 5. നന്നായി. ‘എന്റെ‘ പോയപ്പോള്‍ ഉപാസന ഒറ്റയ്ക്കാവുന്നില്ല. പകരം ‘ഞങ്ങളുടെ‘ ഉപാസനയായി തുടരില്ലേ.... :) ആശംസകള്‍.

  പേരുമാറ്റം ബൂലോഗ ഗസറ്റില്‍ കൊടുത്തോ ? ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 15 ദിവസത്തിനകം...

  ReplyDelete
 6. ഒരു വിരോധോല്യ.ഞങ്ങളുടെ എല്ലാരുടേയും 'ഉപാസന' ആയിട്ടെന്നുമുണ്ടായാല്‍ മതി.

  ReplyDelete
 7. വാര്‍ഷികാശംസകള്‍!

  ഒരു കുഴപ്പവുമില്ല! നാളെ 'ഉപാസന' എന്നു കാണുമ്പൊള്‍ 'ബ്ലോഗറിലേയ്ക്കു സ്വാഗതം! പോസ്റ്റി വാഴൂ'' എന്നൊന്നും പറയില്ല.. :)

  ReplyDelete
 8. എന്റേ ഉപാസനേ....
  ഇനി ഞങ്ങള്‍ക്ക് അങ്ങനെ വിളിക്കാം...
  അങ്ങനെ സുനിലേ താന്‍ തന്റെ ഉപാസനയില്‍ നിന്നും ഞങ്ങളുടെ ഉപാസനയിലേക്ക് ചുവട് മാറി...

  വാര്‍ഷികാശംസകളോടെ... ഒരുപാട് സഹയാത്രികരുടെ ഒരു സഹയാത്രികന്‍.
  :)

  ReplyDelete
 9. ആശംസകള്‍....
  പ്രൊഫൈലില്‍ വീണ്ടും എന്റെ ഉപാസനയാണല്ലോ?

  ReplyDelete
 10. ഉപാസന,
  ഇപ്പൊ പേരിനു എന്തോ കുറച്ചുകൂടി ഒരു അടക്കം ഉള്ളതായി തോന്നുന്നു. ഇടയ്ക്കിടെ വിസിറ്റ് ചെയ്യാറുണ്‍്ട്, വയിക്കാറുണ്‍്ട്. ആശംസകള്‍്.

  ReplyDelete
 11. ചോദിച്ചിരുന്നില്ലെങ്കിലും ഈ ഉപാസനയുടെ പിന്നിലെ പ്രചോദനം എന്തെന്ന് അറിയണമെന്നുണ്ടായിരുന്നു. അതിപ്പോ അറിഞ്ഞു.
  പരിചയപ്പെടുമ്പോള്‍ മാത്രമല്ലെ ഈ പേരൊക്കെ വിളിക്കൂ. അടുത്തു കഴിഞ്ഞാല്‍ ആരാ പേരു വിളിക്കുന്നേ... എന്തായാലെന്താ ഞമ്മടെ മനസില്‍ ഈ സുനില്‍ ഉപാസനയാ.. :)

  ReplyDelete
 12. എപ്പൊഴേ അംഗീകരിച്ചിരിക്കുന്നു. (എപ്പം അംഗീകരിച്ചെന്ന് ച്വായ്ച്ചാ പോരേ? എന്നെഴുതാനാണുദ്ദേശിച്ചത്.)

  ReplyDelete
 13. ഗസറ്റില്‍ പരസ്യം ചെയ്തോ? എന്തായാലും ഞാന്‍ അംഗീകരിച്ചു.

  ReplyDelete
 14. വാര്‍‌ഷിക ആശംസകള്‍‌...

  പേര്‍ ഒരു പ്രശ്നമേയല്ല എന്ന് മറ്റു കമന്റുകള്‍‌ തന്നെ പറയുന്നുണ്ടല്ലോ... വേറെ എന്തു പറയാന്‍‌?

  :)

  ReplyDelete
 15. ആശംസകള്‍....:)..പേരുമാറ്റത്തിനും,വാര്‍ഷികത്തിനും

  ReplyDelete
 16. :) ഇത്ര പെട്ടെന്നു വാര്‍ഷികമായോടോ?..

  ആശംസകള്‍..

  ReplyDelete
 17. ഉപാസനക്ക് ബ്ലോഗ് വാര്‍ഷികാശംസകള്‍..!

  ReplyDelete
 18. ഒരു വൈസ് ഡിസിഷന്‍. ഇപ്പോള്‍ അഡ്രസ് ചെയ്യാന്‍ സുഖമുണ്ട്.

  ഉപാസനാ......

  ReplyDelete
 19. ഇനിയൊരു കമന്റിന് മറുകുറിയെഴുതുമ്പോള്‍ "എന്റേതല്ലാത്ത ഉപാസന" എന്നെഴുതേണ്ടി വരില്ലല്ലോ. പേരുമാറ്റം നന്നായി.

  ReplyDelete
 20. സുനീ,

  മാറ്റം പ്രകൃതി നിയമമാണ്.

  ഈ പേര് കൂടുതല്‍ യോജിയ്കുന്നു.
  ആശംസകള്‍..

  ReplyDelete
 21. ഉപാസനയുടെ പേരുമാറ്റത്തെ എല്ലാവരും അംഗീകരിച്ചതില്‍ വളരെ സന്തോഷം.

  മൂര്‍ത്തി സാറേ : ഉപാ‍സനയുടെ ആരാധനാമൂര്‍ത്തി പമ്പാവാസന്‍ ശ്രീഅയ്യപ്പന്‍ (ശാസ്താവ്) ആണ്. ക്ഷമിക്കൂട്ടോ :)

  മേന്‌നെ : “എന്റെ“ കളഞ്ഞപ്പോ ഒരു ഒതുക്കം ഇല്ലെ. അതു കൊണ്ടാ മാറ്റിയത്. അമ്പട തമിഴാ :)

  മയൂരാ : എന്തോ... വിളി കേട്ടു :)

  ശ്രീലാ‍ല്‍ : ഹാര്‍ദ്ദവമായ സ്വാഗതം ഉപാസനയിലേക്ക്. പരാതിയോ..? ഉപാസന ഒരു പാവമല്ലെ. ആരുമുപദ്രവിക്കരുത്. എന്റെ ബ്ലോഗ് തന്നെ ഗസറ്റ് :)

  എഴുത്തുകാരീ : അംഗീകരിച്ചെന്നറിഞ്ഞതില്‍ സന്തോഷം. അതെ ഉപാസന എന്നും ബൂലോകത്ത് ഉണ്ടാകുമെന്ന് കരുതാം. ഉറപ്പൊക്കെ ആര്‍ക്ക് തരാനാകും. എല്ലാം നമ്മളാണോ തീരുമാനിക്കുന്നെ..? :)

  ധ്വനി : അങ്ങനെ ആരും പറയാതിരിക്കാനാ ഇതൊക്കെ ചെയ്യുന്നെ... :)

  സഹാ : അതെ ഇനി നിണ്‍ഗളുടെ ഉപാസന :)

  വനജേച്ചി : പ്രൊഫൈലില്‍ എവിടെയാ ഇപ്പോഴും “എന്റെ ഉപാസന” എന്നുള്ളത്. “എന്റെ ഉപാസന” എന്ന എന്റെ പ്രിയപ്പെട്ട ബ്ലോഗിന്റെ പേരാണോ ഉദ്ദേശിച്ചെ. അതിന് മാറ്റം ഒന്നുമില്ല. അത് മാറ്റില്ല ഒരിക്കലും :)

  ശ്രീവല്ലഭാ‍ : വല്ലഭന്‍ പ്രാണവല്ലഭന്‍....
  കല്യാണരാത്രിയില്‍ അരികിലെത്തി...
  കണ്ണുപൊത്തി കവിളില്‍ പൊട്ടു കുത്തി...

  മാധുരി പാടിയ ഈ പാട്ടാണ് എനിക്കോര്‍മ വന്നത് “വല്ലഭന്‍” എന്ന പേര് കേട്ടപ്പോള്‍.
  എല്ലാ പോസ്റ്റുകളും വായിക്കാറുണ്ടെന്നറിഞ്ഞതില്‍ സന്തോഷം
  സ്വാഗതം ഉപാസനയിലേക്ക് :)

  പേരുമാറ്റം അംഗീകരിച്ച എല്ലാവര്‍ക്കും നന്ദി
  :)
  ഉപാസന

  ReplyDelete
 22. നജീമിക്ക : ഇപ്പോ മനസ്സിലായല്ലോ ഉപാസന എന്നാലെന്താണെന്ന് :)

  സന്തോഷ് ഭായ് : മുന്‍പേ അംഗീകരിച്ചൂന്ന് അറിഞ്ഞതില്‍ സന്തോഷം. ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഉപാസനയുടെ ബ്ലോഗില്‍ വന്നതിന്‍ വളരെ നന്ദി :)

  വാല്‍മീകി : എന്തൂട്ട് ഗസറ്റ് മാഷേ. ഇതൊക്കെ മതീന്നേ :)

  ശോഭീ : ചുമ്മാ ഇട്ടതാ. ആരും സ്വാഗതം പറയാതിരിക്കാന്‍ :)

  ആഗ്നേയാ : നന്ദീട്ടാ :)

  സുവേച്ചി : നന്ദി... :)

  ജഹേഷ് ഭായ് : ഇത്ര പെട്ടൊന്നുന്നുമല്ല വാര്‍ഷികം. ബ്ലോഗ് ഉണ്ടാക്കിയതിന് ശേഷം കുറച്ച് കഴിഞ്ഞാണ് ആദ്യ പോസ്റ്റ് ഇട്ടത്. അതും സ്കാന്‍ ചെയ്ത കോപ്പികള്‍. ഭായിക്ക് എല്ലാം അറിയമല്ലോ. മുന്‍പ് പോസ്റ്റ് ചെയ്തതില്‍ ഒരു നല്ല ശതമാനവും ഞാന്‍ ഡെലീറ്റ് ചെയ്തു. വരുന്ന മുറക്ക് എല്ലാം വീണ്ടും പോസ്റ്റും. :)

  കുഞ്ഞാ : വീണ്ടും വന്നൂലോ. രണ്ട് മൂന്ന് പോസ്റ്റുകള്‍ക്ക് കമന്റ് ഇല്ലാഞ്ഞപ്പോ ഞാന്‍ കരുതി മറനെന്ന്. നന്ദി :)

  ജ്യോതിചേച്ചിക്ക് : നന്ദി :)

  ശ്രീഹരി : അതെ വിളിക്കാ‍ാന്‍ എളുപ്പമാണ് :)

  മാരീചാ : ഹഹഹ. ഒക്കെ ഓര്‍മയുണ്ടല്ലോ അല്ലേ..? ഹാര്‍ദ്ദവമായ സ്വാഗതം ഉപാസനയിലേക്ക് :)

  സുമുഖാ : നന്ദി... :)

  ശ്രീച്ചേട്ടാ : അതെ മാറ്റങ്ങള്‍ നല്ലതാണ്. :)

  കല്യാണി : ആ പേരൊക്കെ സൂപ്പറാക്കിയല്ലോ..! നന്ദി :)

  പേരുമാറ്റം അംഗീകരിച്ച എല്ലാവര്‍ക്കും നന്ദി
  :)
  ഉപാസന

  ReplyDelete
 23. ‘എന്റെ’എന്തിനാണു ‘ഉപാസന’യുടെ ഒപ്പം വെച്ചതെന്നു ഞാന്‍ ആലോചിക്കാതിരുന്നില്ല.
  അപ്പോഴെക്കുമത് പൊഴിഞ്ഞുവീണല്ലൊ :)

  ReplyDelete
 24. മച്ചൂ..വാര്‍ഷികാശംസകള്‍..:)

  ഈ പേരുമാറ്റത്തില്‍ പ്രതിഷേധിച്ചു പ്രയാസി എന്ന പേര് ഞാന്‍ “എന്റെ പ്രയാസി” എന്നാക്കി മാറ്റി..

  സത്യം പറ ആരാ ഈ ഉപാസന..! ലവള കല്യാണം കഴിഞ്ഞല്ലെ..! അതല്ലെ ഇജ്ജ് “എന്റെ“ എടുത്തു കളഞ്ഞത്..!..;)

  ReplyDelete
 25. അതുശരി പേരു മാറിയോ. എന്റെ വക ആശംസകളും :)

  ReplyDelete
 26. എന്റെ ഉപാസന-ഉപാസനയായി...
  ഇതിന്‌ ഇത്രമാത്രം പബ്ലിസിറ്റി വേണോ...
  കാരണം പ്രൊഫൈലില്‍ പടമുണ്ട്‌...പിന്നെ ബ്ലോഗ്‌ കണ്ടാല്‍ തിരിച്ചറിയുന്ന വിധം പ്രശസ്തനാണ്‌..

  ഓ. ടോ: ഒരു അനാവശ്യപോസ്റ്റായി തോന്നി....ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കിക്കൂടേ..

  ReplyDelete
 27. ഉപാസന....

  ഒരു നാമത്തിലെന്തിരിക്കുന്നു
  എങ്കിലും ഉപാസനയിലേക്കുള്ള
  വഴി.....അറിയാന്‍ സാധിച്ചതില്‍ സന്തോഷം

  നന്‍മകള്‍ നേരുന്നു

  ReplyDelete
 28. ഭൂമിപുത്രി : എന്തെല്ലാം കൊഴിഞ്ഞൂ വീഴുന്നു. ഇപ്പോ ഒന്നൂടെ നന്നായില്ലെ പേര് :)

  പ്രയാസി :

  “ആറ്റിലേക്കച്ചുതാ ചാടല്ലെ ചാടല്ലെ
  കാട്ടിലെ പൊയ്കയില്‍ പോയി നീന്താം”

  കല്യാണം കഴിഞ്ഞിട്ടില്ല...
  എന്റെ ഉപാസന ആകുട്ടിയോട് മാത്രമുള്ളതല്ല ട്ടോ

  താഴെ നോക്കൂ

  ഒരുപാട് ഒരുപാട് കയ്പ് നിറഞ്ഞ അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ച എന്റെ ജീവിതത്തോട്...
  ഓര്‍മയില്‍ സൂക്ഷിക്കാനായി ഒത്തിരി ഒത്തിരി സ്നേഹം പകര്‍ന്ന് തന്ന പെറ്റമ്മക്കായി...
  എന്റെ കൈവിരലുകളില്‍ ഞൊട്ടയിട്ട് എനിക്കായി കുറച്ച് കഥകള്‍ പറഞ്ഞു തന്ന ഒരു അണഞ്ഞൂ പോയ ദീപനാളത്തിനായി...

  പിന്നെ ഒടുക്കം... ഒടുക്കം
  വെറും സുനില്‍ എന്ന എന്നെ ഉപാസനയാക്കി വളര്‍ത്തി വലുതാക്കിയ പ്രയാസി ഉള്‍പ്പെടെയുള്ള ബൂലോകസുഹൃത്തുക്കള്‍ക്കായി.....

  ഇവര്‍ക്കായാണ് ഞാന്‍ എന്റെ ഉപാസന അര്‍പ്പിക്കുന്നത്..!!!

  എന്താ സഖേ ഈ വിശദീകരണം മതിയോ. :)

  മഴത്തുള്ളി(മാത്യു സാറേ) : നന്ദി :)

  വര്‍മാജി : ഇദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ട്. ഞാന്‍ ഇങ്ങിനെ ഒരു പോസ്റ്റ് ഇടാതെ തന്നെ എന്റെ പേര് “ഉപാസന” എന്നാക്കി മാറ്റിയാലും എന്റെ ബൂലോകസുഹൃത്തുക്കള്‍ക്ക് എന്നെ തിരിച്ചറിയാന്‍ പറ്റുമായിരിക്കും.
  പക്ഷെ നോക്കൂ എനിക്ക് ഞാന്‍ എന്തു കൊണ്ട് “എന്റെ ഉപാസന അല്ലെങ്കില്‍ ഉപാസന” എന്ന പേര് തിരഞ്ഞെടുത്തു എന്നതും കൂടി വിശദീകരിക്കേണ്ടിയിരുന്നു. അതു കൊണ്ട് ഞാന്‍ ഇത് ഒരു പോസ്റ്റ് ആയി ഇടാന്‍ തീരുമാനിച്ചു.
  നന്ദി ഈ വിമര്‍ശന കമന്റിന്. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു. :)

  KMF : ആദ്യമായല്ലെ... നന്ദി :)

  മഴത്തുള്ളീ : നന്ദി :)

  എന്റെ പോസ്റ്റ് വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും അറിയിക്കാത്തവര്‍ക്കും നന്ദി
  :)
  ഉപാസന

  ReplyDelete
 29. സുനിലേ ആശംസകള്‍‍.
  ഉപാസനയും ന്നല്ല പേരു്.
  നല്ല നല്ല സൃഷ്ടികള്‍‍ ഈ പുതിയ പേരില്‍‍ നിന്നും ബൂലോകത്തു് വെളിച്ചപ്പെടട്ടെ.:)
  ഓ.ടൊ.
  അതെ...
  LKP വര്‍മ സംഗീതം കൊടുത്ത ചുരുക്കം ഗാനങ്ങളിലൊന്നായ
  “ഉപാസന..... ഉപാസന.....”
  “ഇത് ധന്യമായൊരുപാസന.....”
  അതു് LPR വര്‍മ്മ അല്ലേ...

  ReplyDelete
 30. വാളൂരാനേ : നന്ദീ :)

  വേണു മാഷേ : വളരെ വളരെ നന്ദി. മാഷ് പറഞ്ഞത് എനിക്ക് പറ്റിയ ഒരു മിസ്ടേക്ക് ആണ്. LKP അല്ല LPR തന്നെ..
  ഒരിക്കല്‍ കൂടി നന്ദി സാര്‍
  :)
  ഉപാസന

  ReplyDelete
 31. ഉപാസനെ ഞാന്‍ ആദ്യമായി ബൂലോകത്തു കണ്ടപ്പോഴും എന്റെ മനസ്സില്‍ ഉപാസന എന്ന മനോഹരഗാനമാണു നിറഞ്ഞതു.ഉപാസനക്കു എല്ലാ ഭാവുകങ്ങളും ഒപ്പം വാര്‍ഷിക ആശംസകളും!!!!!!!!

  ReplyDelete
 32. ഉപാസനക്ക്
  വാര്‍ഷികാശംസകള്‍..!

  ReplyDelete
 33. അപ്പൊള്‍ അങ്ങനയാണു ഭൂമി ഉരുണ്ടത് അല്ലേ!

  ReplyDelete
 34. സുനിലേ, ഉപാസനേ...,

  ആശംസകള്‍.. പുതിയ പേരിന്..!

  ഡബിള്‍ ആശംസകള്‍ .. വാര്‍ഷികത്തിന്..!!

  വെരി കോണ്‍ഫിഡന്‍ഷ്യല്‍ ആത്മഗതം:

  “ദൈവമേ, ഒന്നാം വാര്‍ഷികമായപ്പഴേക്കും യെവന്‍ “എന്റെ ഉപാസന” യിലെ “എന്റെ” കട്ട് ചെയ്തു!!!. ഇനി, രണ്ടാം വാര്‍ഷികമാകുമ്പോള്‍ ബാക്കിയുള്ളതില്‍ ആ ‘ഉപ’ കട്ട് ചെയ്‌ത് വല്ല ‘ആസന’ എന്നോ, ‘അതുപോലുള്ള’ മറ്റെന്തെങ്കിലുമോ ഇടാതിരുന്നാല്‍ മതിയായിരുന്നു.!“

  :-)

  നന്‍‌മകള്‍ നേര്‍ന്നുകൊണ്ട്,

  അഭിലാഷ്, ഷാര്‍ജ്ജ

  ReplyDelete
 35. നന്നായി!!

  നീ നിന്റേതെന്നും ഞങ്ങള്‍ ഞങ്ങളുടേതെന്നും പറഞ്ഞിരുന്ന ഉപാസന...ഇപ്പോള്‍ നമ്മുടെ ‘ഉപാസന’യായി!!

  സന്തോഷം!!

  ReplyDelete
 36. മഹേഷ് ഭായ് : ഉപാസന എന്ന ഗാനം ഇഷ്ടമാണല്ലേ..? നന്ദി ഭായ് :)

  അലി ഇക്ക : ആദ്യമായി ആണല്ലോ ഇവിടെ. നന്ദി :)

  മുക്കുവാ : ശ്ശോ..! ഈ മുക്കുവന്‍ കണ്ടു പിടിച്ചു എങ്ങനെയാ ഭൂമി ഉരുണ്ടതെന്ന്. അതും എന്റെ ബ്ലോഗ് വായിച്ച്..!!! ;)
  നന്ദി :)

  വിഷ് : ആലപ്പുഴക്കാരന്‍ (വിഷ്ണു) ആണെന്ന് കരുതട്ടെ. എന്തിനാ പേര് മാറ്റിയേ..? നന്ദി :)

  അഭിലാഷ് ഭായ് : ഹേ അജ്നാബി യുടെ കഥാകാരാ ഇനി ഒന്നും മാറ്റാന്‍ ഉദ്ദേശമില്ല ഉപാസനക്ക്. ഈ പേര് എന്നെന്നേക്കുമുള്ളതായിരിക്കും :)

  ഹരിയണ്ണാ : നമുടേ അല്ല..! എല്ലാവരുടേയും ഉപാസന നന്ദി. :)

  അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി
  :)
  ഉപാസന

  ReplyDelete
 37. കലയോടുള്ള ഉപാസന എന്നു വേണമെങ്കില്‍ ഉത്തരം നല്‍കാമായിരുന്നല്ലോ.....

  പക്ഷേ തുടര്‍ന്നു വായിച്ചപ്പോള്‍ മറ്റാരെയോകൂടി ഉപാസന ഉപാസിക്കുന്നുണ്ടെന്നു തോന്നി...

  എന്റെ കളഞ്ഞാലും ഉപാസന നല്ല പേരുതന്നെ.....

  ReplyDelete
 38. ശരിയാണ് ഗീതേച്ചി
  കലയോടും ഉപാസനയുണ്ട്.
  ക്ഷേത്രീയകലകള്‍ ഒക്കെ വളരെ ഇഷ്ടമാണ്.
  ക്ലാസികല്‍ ഡാന്‍സ്, പഞ്ചവാദ്യം... അങ്ങിനെ പോകുന്നു ആ ലിസ്റ്റ്
  നന്ദി
  :)
  ഉപാസന

  ReplyDelete