Featured Post

ആർഷദർശനങ്ങൾ - പുതിയ പുസ്തകം!

എന്റെ മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. പേര് - ആർഷദർശനങ്ങൾ! ഫിലോസഫി/ദർശനം ആണ് വിഷയം. ഭാരതീയ ദർശനങ്ങളിൽ (പ്രത്യേകിച്ചും അദ...

Sunday, April 29, 2007

സുഗതകുമാരി ടീച്ചര്‍:മലയാളത്തിന്റെ സ്വന്തം കവയിത്രി.

കവിത ഞാന്‍ ഗൌരവത്തോടെ സമീപിച്ചിട്ടില്ലാത്ത സാഹിത്യരൂപമാണ്. വളരെ കുറച്ചുകവിതകളെ ഇതുവരെ വായിച്ചിട്ടുള്ളൂ. പക്ഷെ ശ്രദ്ധിക്കാറുണ്ട് ആ മീഡിയം. എനിക്കു കവിതയേക്കാളും ആസ്വദിക്കാന്‍ കഴിയുന്നത് നോവല്‍, ലേഖനങ്ങള്‍, സാഹിത്യവിമര്‍ശനങ്ങള്‍ എന്നിവയാണ്.

സുഗതകുമാരി ടീച്ചറുടെ കവിതകള്‍ എനിക്ക് ഇഷ്ടമാണ്. ഇവിടെ ടീച്ചര്‍ ഭര്‍ത്താവിന്റെ ഓര്‍മയില്‍ ഒരു കവിത രചിച്ചിരിക്കുന്നു. വളരെയധികം നന്നായിട്ടുണ്ട്. കുറച്ചുനാള്‍ മുമ്പ് എഴുതിയ കവിതയാണ്. 2005 ല്‍.  ‘മാതൃഭൂമി‘യില്‍ കണ്ടപ്പോള്‍ ഞാന്‍ പേജ് കീറി ഡയറിത്താളുകള്‍ക്കിടയില്‍ വച്ചു. എന്റെ ഡയറിത്താളുകള്‍ക്ക് ഇവ നല്‍കിയ സൌരഭ്യം ബ്ലൊഗിനും ലഭിക്കണേയെന്ന പ്രാര്‍ത്ഥനയോടെ.

8 comments:

  1. sunil
    why don't u try in malayalam
    search for varamozhi text editor.
    this is murali, do you remember me?
    u used to come in my comp. centre at valoor school.

    ReplyDelete
  2. മോനെ.... നിന്റെ കമന്റ് കിട്ടി . അപ്പൊള്‍ നിന്റെ ബ്ലോഗ് വയിക്കാന്‍ തുടങ്ങി.ആ സുന്ദരമായ കവിത വായിക്കന്‍ അവസരം തന്നതിനു ഒരു പാടു സ്നേഹത്തോടെ ആ നെറ്റിയില്‍ ഈ അമ്മയുടെ ഒരു ഉമ്മ.കണ്ണു നീരിന്റെ മറവു കാരണം ഒന്നും വായിക്കന്‍ പറ്റുന്നില്ല. ചെറിയ് പ്രായത്തിലെ ഇത്രമാത്രം അനുഭവങ്ങളോ?

    ReplyDelete
  3. അമ്മക്ക്,
    ഉമ്മ കിട്ടി എന്റേം കണ്ണു നിറഞ്ഞു.

    വളരെ ചെറുപ്പത്തില്‍ തന്നെ എനിക്ക് വരം കിട്ടി. കൃത്യമായി പറഞ്ഞാല്‍ പതിമൂന്നാം വയസ്സില്‍ ഞാന്‍ കേള്‍വിക്കുറവുള്ളവനായി. അതിനു ശേഷം പലയിടത്തും വീണു. അപ്പോഴൊക്കെ പിടിച്ചു കയറി. ചിലരൊക്കെ താങ്ങാനുണ്ടായിരുന്നു, മറക്കുന്നില്ല ഒന്നും.

    വായനാശീലം ചെറുപ്പം മുതലുണ്ടായിരുന്നു. ഇന്നും മുടങ്ങാതെ മാതൃഭൂമി വായിക്കുന്നു.
    പണ്ടൊരു നാള്‍ മാതൃഭൂമിയില്‍ വന്ന എന്നെ വളരെ ആകര്‍ഷിച്ച ഒരു കവിത അന്ന് ഞാന്‍ കീറി ഡയറിത്താളുകള്‍ക്കിടയില്‍ വക്കുമ്പോള്‍ എനിക്കറിയില്ലായിരുന്നു, കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അത് വായിച്ച് എനിക്കുമ്മ തരാന്‍ ഒരമ്മ വരുമെന്ന്...

    സന്തോഷമായി, ശരിക്കും.

    ഉപാസന

    ReplyDelete
  4. എഴുത്തുകരി ഒന്നും അല്ല.നിങ്ങളുടെ ഒക്കെ ബ്ലോഗുകള്‍ വായിച്ചു അത്ഭുതപ്പെട്ടു പൊയി.മലയാളം ബ്ലോഗിലെ വഴിപോക്കന്‍ ആണെന്നേ കൂടെ ഇതിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.ആ സുഹ്രുത് ബദധ്ത്തിന്റെ ഭലമായിട്ടാണ്ഞാനും നിങ്ങളില്‍ ഒരാളായത്.എന്നിക്കും കമന്റ്സ് തന്നതിനു നന്ദി.

    ReplyDelete
  5. വഴിപോക്കനെ അറിയും.
    അമ്മ എഴുതിക്കോ.
    എഴുത്തുകാരി ഒക്കെ തനേ ആകുമെന്നേ.
    :)
    ഉപാസന

    ReplyDelete
  6. ഇപ്പോഴും ഇവിടെ മഴ പെയ്യുകയാണ്...

    ReplyDelete